Connect with us

Kerala

കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റില്‍

ആലപ്പുഴ അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പള്ളിപ്പറമ്പ് ജോണ്‍സണ്‍ (35) നെ ആണ് 500ന്റെ ഉള്‍പ്പടെയുള്ള കള്ളനോട്ടുകളുമായി പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Published

|

Last Updated

അരൂക്കുറ്റി | കള്ളനോട്ടുകളുമായി യുവാവ് അറസ്റ്റിലായി. ആലപ്പുഴ അരൂക്കുറ്റി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് പള്ളിപ്പറമ്പ് ജോണ്‍സണ്‍ (35) നെ ആണ് 500ന്റെ ഉള്‍പ്പടെയുള്ള കള്ളനോട്ടുകളുമായി പൂച്ചാക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടില്‍ നിന്നും വ്യാജ നോട്ടുകള്‍ തയ്യാറാക്കുന്നതിനായി സൂക്ഷിച്ചിരുന്ന ഫോട്ടോ കോപ്പി മെഷീന്‍, കട്ടിങ് മെഷീന്‍ ഉള്‍പ്പടെയുള്ള ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

അരൂക്കുറ്റി പെട്രോള്‍ പമ്പിന് സമീപത്ത് നിന്നാണ് പ്രതി അറസ്റ്റിലായത്. അരൂക്കുറ്റിയില്‍ മത്സ്യക്കച്ചവടം നടത്തിയിരുന്ന സ്ത്രീക്ക് നൂറ് രൂപയുടെ കള്ളനോട്ട് നല്‍കുകയും സംശയം തോന്നിയ ഇവര്‍ ബഹളം വച്ചപ്പോള്‍ നാട്ടുകാര്‍ ജോണ്‍സണെ തടഞ്ഞു വെക്കുകയുമായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയില്‍ പ്രതിയില്‍ നിന്ന് 500, 200, 100 രൂപ ഉള്‍പ്പടെയുള്ള കള്ളനോട്ടുകള്‍ കണ്ടെടുത്തു. പിന്നീട് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് വ്യാജ നോട്ടുകള്‍ തയ്യാറാക്കുന്നതിന് സൂക്ഷിച്ചിരുന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തത്.

അന്വേഷണ സംഘത്തില്‍ പൂച്ചാക്കല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ അജയ് മോഹന്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ കെ ജെ ജേക്കബ്, ഗോപാലകൃഷ്ണന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ മണിലാല്‍, സുരാജ്, എന്നിവരാണ് ഉണ്ടായിരുന്നത്.

തൃശൂര്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ പരിധിയിലും പ്രതിക്ക് എതിരെ സമാനമായ കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.