suicide case
പാലായില്‍ പൊള്ളലേറ്റ യുവതി കിണറ്റില്‍ മരിച്ച നിലയില്‍
ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് മരണമെന്ന് ബന്ധുക്കള്‍
കോട്ടയം | പാലായില്‍ തീപ്പൊള്ളലേറ്റ യുവതിയെ അയല്‍വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലപ്പാറ സ്വദേശിനി ദൃശ്യയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതി തീകൊളുത്തിയശേഷം കിണറ്റില്‍ ചാടിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഭര്‍തൃവീട്ടിലെ പീഡനത്തെ തുടര്‍ന്നാണ് ദൃശ്യയുടെ മരണമെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സഹോദരന്‍ മണി പറയുന്നു. സംഭവം നടന്ന ദിവസം ദൃശ്യയെ ഭര്‍തൃവീട്ടിലെത്തി കണ്ടിരുന്നുവെന്ന് മണി പറഞ്ഞു.
സഹോദരിയെ കണ്ടശേഷം ഉച്ചക്ക് ഒരുമണിയോടെ താന്‍ മടങ്ങിയെന്നും ഏലപ്പാറയിലെ സ്വന്തം വീട്ടിലെത്തിയപ്പോഴേക്കും ദൃശയുടെ മരണവാര്‍ത്ത അറിഞ്ഞെന്നും മണി പറഞ്ഞു. മദ്യപാനികളായ ഭര്‍ത്താവ് രാജേഷു ഭര്‍ത്താവിന്റെ അച്ഛനും സഹോദരിയെ ഉപദ്രവിക്കാറുണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് ദൃശ്യയുടെ വീട്ടുകാര്‍ ആവശ്യപ്പെട്ടു.
ദശ്യ വാട്ട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് ഭര്‍തൃവീട്ടുകാര്‍ ചോദ്യം ചെയ്തിരുന്നതായും പോലീസ് പറയുന്നു. നാല് വര്‍ഷം മുമ്പാണ് ദൃശ്യയും രാജേഷും തമ്മിലുള്ള വിവാഹം നടന്നത്.


