x golden tick
എക്‌സ് പ്രൊഫൈല്‍ ത്രിവര്‍ണ പതാകയാക്കി; യോഗി അടക്കമുള്ള ബി ജെ പി മുഖ്യമന്ത്രിമാര്‍ക്ക് ഗോള്‍ഡന്‍ ടിക് നഷ്ടമായി
പ്രൊഫൈല്‍ ദേശീയ പതാകയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സ് ഗോള്‍ഡന്‍ ടിക്ക് നഷ്ടമായിട്ടില്ല.

ന്യൂഡല്‍ഹി | സ്വാതന്ത്ര്യദിനത്തിന്റെ പശ്ചാത്തലത്തില്‍ പ്രൊഫൈല്‍ ത്രിവര്‍ണ പതാകയാക്കിയ ബി ജെ പി മുഖ്യമന്ത്രിമാരുടെ എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടിന്റെ ഗോള്‍ഡന്‍ ടിക് നഷ്ടമായി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ അടക്കമുള്ള മുഖ്യമന്ത്രിമാര്‍ക്കും ബി ജെ പി നേതാക്കള്‍ക്കുമാണ് ഗോള്‍ഡന്‍ ടിക്ക് നഷ്ടമായത്. എക്‌സ് അക്കൗണ്ട് ആധികാരികമാണെന്ന് കാണിക്കുന്നതാണ് ഗോള്‍ഡന്‍ ടിക്ക്.
പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഹര്‍ ഘര്‍ തിരംഗ ക്യാമ്പയിന്റെ ഭാഗമായാണ് പ്രൊഫൈല്‍ ചിത്രങ്ങള്‍ ത്രിവര്‍ണ പതാകയാക്കിയത്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍, ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി തുടങ്ങിയവരുടെയും ഗോള്‍ഡന്‍ ടിക് നഷ്ടമായിട്ടുണ്ട്.
ബി ജെ പി ദേശീയ വക്താവ് സംബിത് പാത്രയുടെയും ഗോള്‍ഡന്‍ ടിക്ക് നഷ്ടമായിട്ടുണ്ട്. എന്നാല്‍, പ്രൊഫൈല്‍ ദേശീയ പതാകയാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എക്‌സ് ഗോള്‍ഡന്‍ ടിക്ക് നഷ്ടമായിട്ടില്ല. പ്രൊഫൈല്‍ ചിത്രത്തിന്റെ ചുവടെ പേരിന് വലതുവശത്തായാണ് ഗോള്‍ഡന്‍ ടിക്ക് ഉണ്ടാകാറുള്ളത്.