National
ലഡാക്കിലെ കലാപം; പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍
ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ലേ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

ലേ | ലഡാക്കിലെ കലാപവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാംഗ്ചുക് അറസ്റ്റില്‍. ദേശീയ സുരക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ചാണ് ലേ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സോനം വാംഗ്ചുക് സ്ഥാപിച്ച സ്റ്റുഡന്റ്സ് എജ്യുക്കേഷനല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്‌മെന്റ് ഓഫ് ലഡാക്കിന്റെ (എസ് ഇ സി എം എ എല്‍) വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ് സി ആര്‍ എ ലൈസന്‍സ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്നലെ റദ്ദാക്കിയിരുന്നു.
വാംഗ്ചുക്കിന്റെ പ്രകോപന പ്രസംഗമാണ് കലാപത്തിന് വഴിവെച്ചതെന്ന് കഴിഞ്ഞദിവസം ആഭ്യന്തര മന്ത്രാലയം ആരോപിച്ചിരുന്നു. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ട് നിരാഹാര സമരം നടത്തിയ വാംഗിചുക്കിന് പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതിഷേധത്തിലാണ് ലഡാക്കില്‍ അക്രമസംഭവങ്ങളുണ്ടായത്.
പ്രതിഷേധക്കാരും പോലീസും തമ്മലുണ്ടായ ഏറ്റുമുട്ടലില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബി ജെ പിയുടെ ഒരു ഓഫീസ് പ്രതിഷേധക്കാര്‍ കത്തിക്കുകയും ചെയ്തു.