Kerala
ജാഫര്‍ അബ്ദുറഹീമിനെ അനുസ്മരിച്ചു
എറണാകുളം പ്രസ് ക്ലബും സിറാജ് കൊച്ചി യൂനിറ്റും ചേര്‍ന്നാണ് പ്രസ് ക്ലബ് ഹാളില്‍ പരിപാടി സംഘടിപ്പിച്ചത്

പി പി ജാഫര്‍ അബ്ദുറഹീം അനുസ്മരണത്തില്‍ സി ടി ഹാശിം തങ്ങള്‍ ജാഫര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു
കൊച്ചി | സിറാജ് ദിനപത്രം സബ് എഡിറ്ററായിരുന്ന പി പി ജാഫര്‍ അബ്ദുറഹീമിനെ അനുസ്മരിച്ചു. എറണാകുളം പ്രസ് ക്ലബും സിറാജ് കൊച്ചി യൂനിറ്റും ചേര്‍ന്ന് പ്രസ് ക്ലബ് ഹാളില്‍ നടത്തിയ ചടങ്ങില്‍ പ്രസിഡന്റ്് ആര്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.
കേരള മുസ്ലീം ജമാഅത്ത് ജില്ലാ ജന. സെക്രട്ടറി സി ടി ഹാശിം തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ജീവിതത്തിലുടനീളം ധാര്‍മികത പുലര്‍ത്തിയ മാധ്യമപ്രവര്‍ത്തകനായിരുന്നു ജാഫറെന്ന് ഹാശിം തങ്ങള്‍ അനുസ്മരിച്ചു. സൗമ്യമായ ഇടപെടലിലൂടെ ജനങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റിയ ജാഫര്‍ കര്‍മ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് കാഴ്ച വച്ചതെന്നും ഹാശിം തങ്ങള്‍ പറഞ്ഞു.
പ്രസ് ക്ലബ് സിക്രട്ടറി എം ഷജില്‍കുമാര്‍, ട്രഷറര്‍ അശ്റഫ് തൈവളപ്പില്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എം എം ഷംസുദ്ദീന്‍, ഷാജഹാന്‍ കരുവള്ളി, ജിബി സദാശിവന്‍, മാത്യുടി ജോര്‍ജ്, സിറാജ് മട്ടാഞ്ചേരി ലേഖകന്‍ കെ ബി സലാം സംസാരിച്ചു. സിറാജ് കൊച്ചി യൂനിറ്റ് മാനേജര്‍ ഫൈസല്‍ യുസുഫ് സ്വാഗതവും ബ്യൂറോ ചീഫ് സി വി സാജു നന്ദിയും പറഞ്ഞു.