Uae
ഫുജൈറയില്‍ ദേശീയ ദിനാഘോഷത്തിനിടെ വാളുമായി യുവതി; വീഡിയോ വൈറലായതോടെ നടപടി
അറസ്റ്റിലായ 23കാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഫുജൈറ | ദേശീയദിന അവധിക്കാലത്ത് നടന്ന ആഘോഷത്തിനിടെ വാളുമായെത്തിയ യുവതിയെ ഫുജൈറ പോലീസ് അറസ്റ്റ് ചെയ്തു. അല്‍ ഫുഖൈത് പ്രദേശത്ത് നടന്ന ആഘോഷത്തിനിടെ യുവതി വാളുമായി നില്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 23കാരിയെ പോലീസ് പിടികൂടിയത്. ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
ഇത്തരം പെരുമാറ്റം യു എ ഇ നിയമങ്ങള്‍ക്കും ആചാരങ്ങള്‍ക്കും വിരുദ്ധമാണെന്നും പൊതുസുരക്ഷക്ക് ഭീഷണിയാണെന്നും പോലീസ് അറിയിച്ചു. ദേശീയ ആഘോഷ വേളകളില്‍ ഇത്തരം പ്രവൃത്തികള്‍ വെച്ചുപൊറുപ്പിക്കില്ല. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഫുജൈറ പോലീസ് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് മുഹമ്മദ് ബിന്‍ നാഈഹ് അല്‍ തുനൈജി പറഞ്ഞു.
നേരത്തെ, ഈ അവസരത്തില്‍ അശ്രദ്ധമായി വാഹനമോടിച്ചതിനും സുരക്ഷാ ലംഘനങ്ങള്‍ക്കും ഫുജൈറയില്‍ 16 യുവാക്കളെ അറസ്റ്റ് ചെയ്തിരുന്നു.






