Connect with us

tripura vhp attack

ത്രിപുരയില്‍ പള്ളികള്‍ക്ക് നേരെ വി എച്ച് പി ആക്രമണം തുടരുന്നു

നിരവധി മുസ്ലിം വീടുകളും ആക്രമണത്തിന് ഇരയായി; ആക്രമണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന് ഭരണകക്ഷിയായ ബി ജെ പി

Published

|

Last Updated

അഗര്‍ത്തല |  ബംഗ്ലാദേശിലെ ദുര്‍ഗാപൂജക്കിടെയുണ്ടായ സംഘര്‍ഷത്തിന്റെ പേര് പറഞ്ഞ് ത്രിപുരയില്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്ക് നേരേയും പള്ളികള്‍ക്ക് നേരയുമുള്ള ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം തുടരുന്നു. പനിസാഗറില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ നടന്ന റാലിക്കിടെയാണ് ആക്രമണമുണ്ടായത്. ഒരു പള്ളിക്ക് നേരേയും നിരവധി മുസ്ലിം വീടുകള്‍ക്ക് നേരേയുമാണ് പ്രകോപന മുദ്രാവാക്യം വിളിച്ചെത്തിയ സംഘം ആക്രമണം നടത്തിയത്. പനിസാഗറില്‍ നടത്തിയ റാലിയില്‍ 3500 ഓളം പേര്‍ പങ്കെടുത്തിട്ടുണ്ടെന്നാണ് സബ് ഡിവിഷണല്‍ പോലീസ് ഉദ്യോഗസ്ഥനായ സൗഭിക് ദേയ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്തതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍ ആക്രമണത്തെക്കുറിച്ച് ഒന്നും അറിയില്ലെന്ന നിലപാടാണ് ത്രിപുരയിലെ ബി ജെ പി സര്‍ക്കാറിനുള്ളത്. എന്നാല്‍ ബി ജെ പിയുടെ കൃത്യമായ തിരക്കഥയുടെ അടിസ്ഥാനത്തിലാണ് ആക്രമണം നടക്കുന്നതെന്ന് സി പി എം ആരോപിച്ചു.
കഴിഞ്ഞ മൂന്ന് ദിവസമായി ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ട്.
ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ ബംഗ്ലാദേശ് വിഷയത്തില്‍ പ്രതിഷേധം നടക്കുകയാണ്. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ വി.എച്ച്.പിയും ഹിന്ദു ജാഗരണ്‍ മഞ്ചും റാലി സംഘടിപ്പിച്ചിരുന്നു.