Connect with us

Kerala

നാലുവയസ്സുകാരനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ അമ്മക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നിഗമനം

പണിക്കന്‍കുടി പറുസിറ്റി പെരുമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി, നാലുവയസ്സുള്ള മകന്‍ ആദിത്യന്‍ എന്നിവരാണ് മരിച്ചത്

Published

|

Last Updated

ഇടുക്കി | പണിക്കന്‍ കുടിയില്‍ നാലുവയസ്സുകാരനെ കൊലപ്പെടുത്തിയശേഷം ജീവനൊടുക്കിയ അമ്മ രഞ്ജിനിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നിഗമനം. പണിക്കന്‍കുടി പറുസിറ്റി പെരുമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി, നാലുവയസ്സുള്ള മകന്‍ ആദിത്യന്‍ എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെ പണികഴിഞ്ഞ് ഷാലറ്റ് വീട്ടിലെത്തിയപ്പോഴാണ് മകന്‍ ആദിത്യനെ ജനല്‍ കമ്പിയില്‍ കെട്ടിത്തൂക്കിയ നിലയിലും ഭാര്യ രഞ്ജിനിയെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയത്. നാട്ടുകാരുടെ സഹായത്തോടെ മകനെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇവര്‍ മൂന്നുപേര്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.

ഇടത്തരം സാമ്പത്തിക സ്ഥിതിയിലുള്ള കുടുംബമാണ്. രഞ്ജിനിക്ക് അസുഖവുമായി ബന്ധപ്പെട്ട് മരുന്നുകള്‍ കഴിക്കുന്നതിനാല്‍ മാനസികമായി ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. മുന്‍പ് ഇതിനും മരുന്ന് കഴിച്ചിരുന്നതായി ബന്ധുക്കള്‍ പൊലീസിനോട് പറഞ്ഞു. രഞ്ജിനിയെ വീണ്ടും ഡോക്ടറെ കാണിക്കാന്‍ ഇരിക്കുകയായിരുന്നുവെന്ന് ഭര്‍ത്താവ് മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിനു മുന്‍പ് രഞ്ജിനി ഭര്‍ത്താവ് ഷാലറ്റിനെ ഫോണില്‍ വിളിച്ച് ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞിരുന്നു.

സംഭവത്തില്‍ നിലവില്‍ ദുരൂഹതകളൊന്നുമില്ലെന്നും മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്നും വെള്ളത്തൂവല്‍ എസ് എച്ച് ഒ അജിത് കുമാര്‍ പറഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.

 

---- facebook comment plugin here -----

Latest