National
ഗുജറാത്തില്‍ എസ് ഐ ആര്‍ ജോലിയില്‍ ഏര്‍പ്പെട്ട ബി എല്‍ ഒ ജീവെനാടുക്കി
ഛര കന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനും ദേവാലി സ്വദേശിയുമായ അരവിന്ദ്കുമാര്‍ മുല്‍ജിഭായ് വധേറി(39)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
ഗാന്ധിനഗര്‍ | ഗുജറാത്തില്‍ എസ് ഐ ആര്‍ ജോലിയില്‍ ഏര്‍പ്പെട്ട ബി എല്‍ ഒ ജീവെനാടുക്കി. ഛര കന്യ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനും ദേവാലി സ്വദേശിയുമായ അരവിന്ദ്കുമാര്‍ മുല്‍ജിഭായ് വധേറി(39)നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
എസ് ഐ ആറിലെ സമ്മര്‍ദ്ദം താങ്ങാനാവാതെ അരവിന്ദ്കുമാര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു. അരവിന്ദ്കുമാര്‍ എഴുതിയ കുറിപ്പ് അദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് വീട്ടുകാര്‍ കണ്ടെത്തി. അതില്‍ എസ്‌ഐആര്‍ ജോലികളില്‍ നേരിടുന്ന മാനസിക സമ്മര്‍ദ്ദത്തെക്കുറിച്ച് പറയുന്നുണ്ട്.
സ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്ന് സബ് ഇന്‍സ്പെക്ടര്‍ എന്‍ ബി ചൗഹാന്‍ പറഞ്ഞു.കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എസ്‌ഐആറിലെ ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് രാജ്യം ചര്‍ച്ച ചെയ്യുകയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് കേരളത്തിലും രാജസ്ഥാനിലുമുള്ള ബി എല്‍ ഒമാര്‍ ജീവനൊടുക്കിയിരുന്നു. പയ്യന്നൂര്‍ മണ്ഡലം പതിനൊന്നാം ബൂത്തിലെ ഓഫീസറായിരുന്ന അനീഷ് ജോര്‍ജിനെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരനായ മുകേഷ് ജംഗിദ്(45) ആണ് ആത്മഹത്യ ചെയ്തത്. എസ്‌ഐആറിന്റെ ഭാഗമായുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് സമ്മര്‍ദ്ദമുണ്ടായിരുന്നുവെന്നാണ് കുടുംബം ആരോപിച്ചത്. ബിന്ദായക റെയില്‍വേ ക്രോസിംഗില്‍ ട്രെയിനിന് മുമ്പില്‍ ചാടിയാണ് മുകേഷ് ജീവനൊടുക്കിയതെന്ന് ബിന്ദായക എസ്എച്ചഒ വിനോദ് വര്‍മ പറഞ്ഞിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം സാഹചര്യമുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാന്‍ ശ്രമിക്കുക.വിളിക്കുക ഫോണ്‍: 1056)





