Connect with us

Science

ചാങ് കൊണ്ടുവരുമോ, വെണ്ണിലാ ചന്ദനകിണ്ണം?

ഭൂമിയിൽ നിന്ന് കാണാൻ പറ്റാത്ത ചന്ദ്രന്റെ മറുപുറത്തെക്കുറിച്ച് പഠിക്കാൻ വേണ്ടിയാണ് ചൈന ദൗത്യം ആരംഭിച്ചിരിക്കുന്നത്. ചന്ദ്രനിൽ നിന്ന് രണ്ട് കിലോ സാമ്പിൾ കൊണ്ടുവരികയാണ് ചാങ്ങിന്റെ ലക്ഷ്യം.

Published

|

Last Updated

ചൈനയുടെ ഹൈനാൻ പ്രാവിശ്യയിലെ വെൻചാങ് ബഹിരാകാശ കേന്ദ്രത്തിൽനിന്ന് വെള്ളിയാഴ്ച ഒരു പേടകം പുറപ്പെട്ടു – ചാങ് ഇ 6. ചന്ദ്രനിലേക്കാണ് കക്ഷിയുടെ യാത്ര. ലക്ഷ്യം എന്താണെന്നോ? മനുഷ്യന് കാണാൻ പറ്റാത്ത ചന്ദ്രന്റെ മറുപുറത്തു നിന്ന് പാറയും മണ്ണും ഉൾപ്പെടെയുള്ള സാമ്പിളുകൾ കൊണ്ടുവരിക.

ഭൂമിയിൽ നിന്ന് കാണാൻ പറ്റാത്ത ചന്ദ്രന്റെ മറുപുറത്തെക്കുറിച്ച് പഠിക്കാൻ വേണ്ടിയാണ് ചൈന ദൗത്യം ആരംഭിച്ചിരിക്കുന്നത്. ചന്ദ്രനിൽ നിന്ന് രണ്ട് കിലോ സാമ്പിൾ കൊണ്ടുവരികയാണ് ചാങ്ങിന്റെ ലക്ഷ്യം. ഇനി നാലു ദിവസത്തിനുള്ളിൽ ചാങ് ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തും. തുടർന്ന് റോക്കറ്റിലുള്ള റോബോട്ട് ഏയ്കൻ ചന്ദ്രനിൽ ഇറങ്ങും. തുടർന്നാണ് സാമ്പിളുകൾ ശേഖരിക്കുക.

എയ്ക്കനുമായി നിരന്തര ബന്ധം പുലർത്താൻ ക്വക്കിയോ 2 എന്ന റിലേ ഉപഗ്രഹവും ചൈന തയ്യാറാക്കിയിട്ടുണ്ട്. ഫ്രാൻസ്, ഇറ്റലി, പാക്കിസ്ഥാൻ എന്നിവരുടെ പരീക്ഷണ ഉപഗ്രഹങ്ങളും ചൈനയുടെ പേടകത്തിൽ ഉണ്ട്.

2019ൽ ചാങ് 4 എന്ന പേടകത്തെ ചന്ദ്രന്റെ മറുപുറത്ത് ഇറക്കി ചൈന റെക്കോർഡ് സൃഷ്ടിച്ചിരുന്നു. അധികം വൈകാതെ പുതിയ പേടകം ചന്ദ്രനിൽ നിന്നുള്ള സാമ്പിൾ ശേഖരിച്ച് തിരിച്ചെത്തും എന്നാണ് ചൈനയും ശാസ്ത്ര ലോകവും പ്രതീക്ഷിക്കുന്നത്. ചന്ദ്രനെ കുറിച്ചുള്ള കൂടുതൽ പഠനത്തിന് ദൗത്യം കരുത്താകുമോ എന്ന് ശാസ്ത്രലോകം ഉറ്റുനോക്കുന്നു.

---- facebook comment plugin here -----

Latest