Connect with us

Saudi Arabia

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലിന്റെ കയ്യേറ്റത്തിനെതിരെ സഊദി അറേബ്യ

ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്റാഈലിന് അവകാശമില്ലെന്നും ദ്വിരാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുകയാണെന്നും മന്ത്രാലയം പറഞ്ഞു.

Published

|

Last Updated

ഗാസ|വെസ്റ്റ് ബാങ്കിന്റെ ചില ഭാഗങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള ഇസ്റാഈലിന്റെ തീരുമാനത്തെ സഊദി അറേബ്യ ശക്തമായി അപലപിച്ചു. മേഖലയിലെ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നുവെന്ന് സഊദി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അധിനിവേശ വെസ്റ്റ് ബാങ്കിൽ ഒരു പുതിയ നിയമപരവും ഭരണപരവുമായ യാഥാർത്ഥ്യം അടിച്ചേൽപ്പിക്കുന്നതിനും മേഖലയിൽ സമാധാനവും സ്ഥിരതയും കൈവരിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായി, വെസ്റ്റ് ബാങ്കിനെ “സ്റ്റേറ്റ് ലാൻഡ്‌സ്” എന്ന് പുനർനാമകരണം ചെയ്യാനുള്ള ഇസ്റാഈ ലി അധിനിവേശ തീരുമാനത്തെ സഊദി  അറേബ്യ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്റാഈ ലിന് അവകാശമില്ലെന്നും ദ്വി രാഷ്ട്ര പരിഹാരത്തെ ദുർബലപ്പെടുത്തുകയാണെന്നും മന്ത്രാലയം പറഞ്ഞു. ഖത്തർ, ഈജിപ്ത്, ജോർദാൻ എന്നിവയുൾപ്പെടെയുള്ള അറബ് രാജ്യങ്ങളും ഈ നീക്കത്തെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്.

 

 

 

---- facebook comment plugin here -----