Connect with us

Uae

അജ്മാൻ; മസ്ഫൂത്ത് ഗേറ്റ് ഉദ്ഘാടനം ചെയ്തു

വിനോദസഞ്ചാര-നിക്ഷേപ മേഖലകളിൽ കുതിച്ചുചാട്ടമുണ്ടാകുമെന്ന് അജ്മാൻ ഭരണാധികാരി

Published

|

Last Updated

അജ്മാൻ| അജ്മാനിലെ മസ്ഫൂത്ത് മേഖലയിൽ നിർമിച്ച “മസ്ഫൂത്ത് ഗേറ്റ്’ പദ്ധതി സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി ഉദ്ഘാടനം ചെയ്തു. എമിറേറ്റ്‌സ് കൗൺസിൽ ഫോർ ബാലൻസ്ഡ് ഡെവലപ്മെന്റ്മുനിസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. യു എ ഇയിലെ ഗ്രാമപ്രദേശങ്ങളിലും മറ്റ് മേഖലകളിലും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനുമുള്ള കൗൺസിലിന്റെ തന്ത്രപരമായ നീക്കങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി.
അജ്മാന്റെ സമഗ്രമായ നവോഥാന പാതയിലെ സുപ്രധാന നാഴികക്കല്ലാണ് മസ്ഫൂത്ത് ഗേറ്റ് എന്ന് ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി പറഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വികസനത്തിന്റെ ഗുണഫലങ്ങൾ എത്തിക്കുക എന്ന യു എ ഇയുടെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പദ്ധതി കേവലം ഒരു നിർമാണം മാത്രമല്ലെന്നും അത് പാരമ്പര്യത്തെയും ഭാവിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കവാടമാണെന്നും അദ്ദേഹം വിശദീകരിച്ചു.
---- facebook comment plugin here -----