Stray dog attack
തെരുവ്‌നായകളെ കൊലപ്പെടുത്താന്‍ കോടതിയുടെ അനുമതി തേടും: കോഴിക്കോട് മേയര്‍

കോഴിക്കോട് ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുന്ന തെരുവ്‌നായകളെ കൊലപ്പെടുത്താനായി സുപ്രീം കോടതിയുടെ അനുമതി തേടുമെന്ന് കോഴിക്കോട് കോര്‍പറേഷന്‍ മേയര്‍ ബീന ഫിലിപ്പ്. തെരുവ് നായകളുടെ ഷെല്‍ട്ടറിനായി സ്ഥലം കണ്ടെത്തുമെന്നും മേയര്‍ പറഞ്ഞു. കോഴിക്കോട് നഗരത്തിലും മറ്റും തെരുവ്‌നായ ശല്ല്യം രൂക്ഷമായ സഹാചര്യത്തിലാണ് മേയറുടെ പ്രതികരണം.
അതിനിടെ ഇന്നലേയും കോഴിക്കോട് തെരുവ് നായയുടെ ആക്രമണമുണ്ടായി. ബേപ്പൂരിലെ അരക്കിണറില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ തെരുവുനായ കടിച്ചുവലിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പുറത്ത്. വീടിന്റെ സമീപത്തെ ഇടവഴിയില്‍ കളിച്ചുകൊണ്ടിരുന്ന നൂറാസ്, വൈഗ എന്നീ രണ്ട് വി്യാര്‍ഥികള്‍ക്കാണ് കടിയേറ്റത്. ഇവരെ രക്ഷിക്കാനെത്തിയ നാല്‍പത്തിനാലുകാരന്‍ സാജുദീനും തെരുവുനായയുടെ കടിയേറ്റിരുന്നു.
---- facebook comment plugin here -----