Kerala
കാട്ടാനകൂട്ടത്തിന്റെ ആക്രമണം; വീടിന്റെ ഭിത്തി തകർന്ന് വീണു വീട്ടമ്മക്ക് പരുക്ക്
സംഭവത്തിന് ശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്ക് കയറ്റിവിട്ടു.

മലയാറ്റൂര്‍ | മലയാറ്റൂരില്‍ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ വീടിന്റെ ഭിത്തി തകര്‍ന്നുവീണ് വീട്ടമ്മക്ക് പരുക്ക്.ഇല്ലിത്തോട്ടില്‍ വിജിക്കാണ് പരുക്കേറ്റത്.ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
പോലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, വാര്‍ഡ്‌മെമ്പര്‍ ലൈജിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുകയും വിജിയെ ആശുപത്രിയില്‍ എത്തിക്കുകയും ആയിരുന്നു.സംഭവത്തിന് ശേഷം കാട്ടാനക്കൂട്ടത്തെ വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് വനത്തിലേക്ക് കയറ്റിവിട്ടു.
---- facebook comment plugin here -----