Ongoing News
ഭാര്യക്ക് മര്‍ദനം; ഭര്‍ത്താവ് അറസ്റ്റില്‍
സാലിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് പത്തനംതിട്ട സി ജെ എം കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്

പത്തനംതിട്ട | കോടതി ഉത്തരവ് ലംഘിച്ച് വീട്ടില്‍ അതിക്രമിച്ചു കയറി ഭാര്യയെ മര്‍ദ്ദിച്ചതിന് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹികപീഡന കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പെരുനാട് മാമ്പാറ കോഴഞ്ചേരിത്തടം പള്ളിപ്പറമ്പില്‍ വീട്ടില്‍ മനോജ് പി ജെ(48) ആണ് പെരുനാട് പോലീസിന്റെ പിടിയിലായത്. ശാരീരിക മാനസിക ഉപദ്രവങ്ങള്‍ പാടില്ലെന്ന് റാന്നി ഗ്രാമ ന്യായാലയത്തിന്റെ അനുകൂല ഉത്തരവ് നിലനില്‍ക്കെയാണ് ഇയാള്‍ ഭാര്യ സാലിയെ കഴിഞ്ഞ ഞായറാഴ്ച്ച ഉച്ചക്ക് വീടുകയറി മര്‍ദ്ദിച്ച് അവശയാക്കിയത്.
സാലിയുടെ മൊഴി രേഖപ്പെടുത്തുന്നതിന് പത്തനംതിട്ട സി ജെ എം കോടതിയില്‍ പോലീസ് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.
---- facebook comment plugin here -----