Kerala
സജി ചെറിയാന്‍ പറഞ്ഞത് ആരോഗ്യ മേഖലയിലെ സ്വകാര്യമേഖലയുടെ പങ്കിനെക്കുറിച്ച്: മന്ത്രി വീണാ ജോര്‍ജ്
കേരളത്തിലെ സ്വകാര്യ ആശുപത്രികളെല്ലാം വന്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങുകയാണ്

മലപ്പുറം | മന്ത്രി സജി ചെറിയാന്‍ സ്വകാര്യ ആശുപത്രികളെ പിന്തുണച്ചു സംസാരിച്ചതല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. കേരളത്തിലെ സ്വകാര്യ ആശുപത്രികളെല്ലാം വന്‍ കോര്‍പ്പറേറ്റുകള്‍ വാങ്ങുകയാണ്. സ്വകാര്യ ആശുപത്രികള്‍ ആരോഗ്യ മേഖലയില്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചാവും അദ്ദേഹം പറഞ്ഞതെന്നും വീണ ജോര്‍ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിപ പ്രതിരോധത്തിന്റെ ഭാഗമായാണ് താന്‍ മലപ്പുറത്ത് എത്തിയത്. നിപയെ ഒറ്റക്കെട്ടായി രാഷ്ട്രീയ ഭേദമില്ലാതെ പ്രതിരോധിക്കേണ്ട സമയമാണിത്. വഴി തടഞ്ഞാലും താന്‍ ഈ പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷ സംഘടനകളുടെ വഴിതടയല്‍ സമരത്തോട് മന്ത്രി പ്രതികരിച്ചു.
രണ്ട് ജില്ലകളിലും ഒരേ സമയം നിപ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇത് ആദ്യമെന്നും മന്ത്രി പറഞ്ഞു. 252 പേര്‍ മലപ്പുറത്ത് സമ്പര്‍ക്ക പട്ടികയിലുണ്ട്. 461 പേര്‍ ആകെ സമ്പര്‍ക്ക പട്ടികയിലുണ്ട്. 27 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയിലാണ്. അഞ്ച് ജില്ലകളിലായി ഇതുവരെ പരിശോധിച്ച 46 പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണ്. പാലക്കാട്ടെ രോഗബാധിതയുടെ രണ്ട് പെണ്‍മക്കളുടെയും ഫലം നെഗറ്റീവാണ്. അതേസമയം നിപയുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. ഇത് സൈബര്‍ പോലീസിന് കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.