Connect with us

Career Education

കാനഡയിൽ പഠിക്കണോ? ഇപ്പോഴേ ഒരുക്കം തുടങ്ങാം

സെപ്റ്റംബർ മാസത്തിലാണ്‌ കാനഡയിൽ അഡ്‌മിഷൻ സമയം.

Published

|

Last Updated

വിദേശപഠനം ഏതൊരു വിദ്യാർഥിയുടെയും ആഗ്രഹമാണല്ലേ? പലർക്കും പലപല രാജ്യങ്ങളോടാണ്‌ താൽപ്പര്യം. ഈയടുത്തായി വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഡ്‌മിഷനും കുറച്ച്‌ വെല്ലുവിളിയാണ്‌.പ്രത്യേകിച്ച്‌ കാനഡ പോലുള്ള വടക്കൻ അമേരിക്കൻ രാജ്യങ്ങളിൽ. കാനഡയിൽ അഡ്‌മിഷൻ നേടാൻ ആഗ്രഹിക്കുന്ന നിരവധി പേരുണ്ട്‌. എന്നാൽ ഇവിടെ പെട്ടെന്ന്‌ അഡ്‌മിഷൻ കിട്ടുമോ? ഇല്ല എന്നതാണ്‌ ഉത്തരം.

സെപ്റ്റംബർ മാസത്തിലാണ്‌ കാനഡയിൽ അഡ്‌മിഷൻ സമയം. എന്നാൽ അതിനായി ഇപ്പോഴേ ഒരുക്കം തുടങ്ങണം. കോഴ്‌സ്‌ അവൈലബിലിറ്റി, പഠിക്കേണ്ട സ്ഥാപനം എന്നീ പല കാര്യങ്ങളും കൃത്യമായി മനസ്സിലാക്കിയ ശേഷം അഡ്‌മിഷന്‌ വേണ്ട മുന്നൊരുക്കങ്ങൾ ആരംഭിക്കാം.മിക്ക മുൻനിര കനേഡിയൻ സർവകലാശാലകളും കോളജുകളും അവരുടെ മിക്ക പ്രോഗ്രാമുകളും അഡ്‌മിഷനും സെപ്‌തംബർ മാസത്തിലാണ്‌ ക്രമീകരിച്ചിരിക്കുന്നത്‌.ഒക്ടോബർ വരെ ഇത്‌ നീളാം.

2025ലെ അഡ്‌മിഷനായാണ്‌ സെപ്‌തംബറിൽതന്നെ നടപടി തുടങ്ങുന്നത്‌. സർവകലാശാലകൾ 2025 ഒക്ടോബർ മുതൽ ഫാൾ 2026 ഇൻടേക്കിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും.അക്കാദമിക് ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന സർവകലാശാലകളെയും പ്രോഗ്രാമുകളെയും കുറിച്ച് ഗവേഷണം നടത്തി മുൻഗണനകളെ അടിസ്ഥാനമാക്കി സ്ഥാപനങ്ങളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയാണ്‌ ആദ്യ പടി.

കോഴ്‌സ് ഓഫറുകൾ, സൗകര്യങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ മനസ്സിലാക്കാൻ അവയുടെ പ്രവേശന ബ്രോഷറുകൾ ഡൗൺലോഡ് ചെയ്യാം.കാനഡയിൽ IELTS അല്ലെങ്കിൽ TOEFL പോലുള്ള സ്റ്റാൻഡേർഡ് ടെസ്റ്റുകൾ നിർബന്ധമാണ്‌. ഇവ നേരത്തേ പാസ്സാകണം. ചില പ്രോഗ്രാമുകൾക്ക് GRE അല്ലെങ്കിൽ GMAT സ്കോറുകളും ആവശ്യമായി വന്നേക്കാം.

പരീക്ഷാ സ്കോറുകളും മറ്റ് ആവശ്യമായ രേഖകളും ലഭിച്ചുകഴിഞ്ഞാൽ, ഔദ്യോഗിക സർവകലാശാലാ വെബ്‌സൈറ്റുകളിൽ അപേക്ഷാ ഫോമുകൾ പൂരിപ്പിക്കാം. മിക്ക സർവകലാശാലകളും അഭിമുഖവും നടത്തിയാണ്‌ അഡ്‌മിഷൻ നൽകുന്നത്‌. ഇതിനുള്ള തയ്യാറെടുപ്പും ഇപ്പോഴേ തുടങ്ങണം.

Latest