Connect with us

Health

ഊർജ്ജസ്വലരായി ഉണരാം; ചില നുറുങ്ങുകൾ

ഒരുപാട് ആഹാരം കഴിക്കുന്നത് നിങ്ങളുടെ പ്രഭാതം മന്ദഗതിയിൽ ആക്കാൻ കാരണമാകും.

Published

|

Last Updated

ന്മേഷത്തോടെ ഉണരുന്നത് നിങ്ങളുടെ ഒരു ദിനം എങ്ങനെയാണെന്ന് നിർണയിക്കുന്ന വലിയ കാര്യമാണ്. നിങ്ങളുടെ വൈകുന്നേരത്തെയും പ്രഭാതത്തിലെയും ദിനചര്യകളിൽ ചില മാറ്റങ്ങൾ വരുത്തിയാൽ ഊർജ്ജസ്വലരായി ഉണരാൻ സാധിക്കും എന്ന കാര്യം അറിയാമോ? എന്തൊക്കെയാണെന്ന് നോക്കാം.

നേരത്തെ ഉറങ്ങുക

നിങ്ങളുടെ ആന്തരിക ക്ലോക്കിന്റെ സമയം ക്രമീകരിക്കുന്നതിന് ഒരു നിശ്ചിത സമയത്ത് ഉറങ്ങാൻ ശീലിക്കുക.

സ്ക്രീൻ സമയം ഒഴിവാക്കുക

നീല വെളിച്ചം മേലാട്ടോണിൽ ഉൽപാദനത്തെ തടസ്സപ്പെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുകയും ചെയ്യും.അതുകൊണ്ട് സ്ക്രീൻ ടൈം ഒഴിവാക്കാം.

കൂൾ റൂം

തണുപ്പ് ആഴം ഏറിയതും തടസ്സമില്ലാത്തതും ആയ ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ നിങ്ങളുടെ മുറികൾ എപ്പോഴും തണുപ്പോടെ സൂക്ഷിക്കാൻ ശ്രമിക്കാം.

ലഘു അത്താഴങ്ങൾ

ഒരുപാട് ആഹാരം കഴിക്കുന്നത് നിങ്ങളുടെ പ്രഭാതം മന്ദഗതിയിൽ ആക്കാൻ കാരണമാകും. അതുകൊണ്ടുതന്നെ വൈകിട്ട് ലഘു ആഹാരങ്ങൾ കഴിക്കുന്നതാണ് നല്ലത്.

പ്രകൃതിദത്ത വെളിച്ചം

സൂര്യപ്രകാശം നിങ്ങളെ സൗമ്യമായി വിളിച്ചുണർത്താൻ അനുവദിക്കുന്നതിനായി തുറന്ന കർട്ടനുകൾ സജ്ജീകരിക്കാം.

വെള്ളം കുടിക്കുക

മെറ്റബോളിസം ആരംഭിക്കുന്നതിന് ഉണരുമ്പോൾ തന്നെ വെള്ളം കുടിക്കുക. ഇങ്ങനെ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ നിങ്ങൾക്കും ആരോഗ്യകരമായ ഉറക്കവും ആരോഗ്യകരമായ പ്രഭാതവും ലഭിക്കും.

 

 

Latest