Connect with us

vs achuthananthan

എതിരാളികളോട് ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ പോരാടിയ നേതാവായിരുന്നു വി എസ്: പി കെ കുഞ്ഞാലിക്കുട്ടി

രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന നേതാവ്

Published

|

Last Updated

മലപ്പുറം | എതിരാളികളോട് ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകാതെ പോരാടിയ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്‍ എന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. രാഷ്ട്രീയമായി എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങളുണ്ടായാലും വ്യക്തിപരമായ സൗഹൃദം സൂക്ഷിച്ചിരുന്ന നേതാവാണ് വിഎസ് എന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

വി എസിന് അദ്ദേഹത്തിന്റേതായ ശൈലിയുണ്ടായിരുന്നു. പ്രസംഗത്തിലും പ്രവര്‍ത്തനത്തിലും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും എല്ലാം. അനുയായികളെ സംബന്ധിച്ച് വലിയ ഹരമായിരുന്നു ആ ശൈലി. രാഷ്ട്രീയ ആദര്‍ശങ്ങള്‍ എല്ലാക്കാലത്തും കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമൊക്കെ ആയിരുന്ന കാലത്ത് പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. തീരാനഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗമെന്നും പി കെ കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു.