National
പഞ്ചാബില്‍ ആം ആദ്മി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി
ഒബ്റോയ് തന്റെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു
ജലന്ധര്‍ | പഞ്ചാബിലെ ജലന്ധറില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് ലക്കി ഒബ്റോയിയെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തി. ജലന്ധറിലെ മോഡല്‍ ടൗണിലുള്ള ഗുരുദ്വാരയ്ക്ക് പുറത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം. ഒബ്റോയ് തന്റെ കാര്‍ പാര്‍ക്ക് ചെയ്യുന്നതിനിടെ ഇരുചക്രവാഹനത്തിലെത്തിയ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.ഏകദേശം അഞ്ച് വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ പതിച്ചു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ലക്കി ഒബ്റോയിയുടെ ഭാര്യ നേരത്തെ ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.
.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമികളെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
കൊലപാതകത്തിന് പിന്നാലെ പഞ്ചാബിലെ ക്രമസമാധാന നില തകരാറിലാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. ഭരണകക്ഷി നേതാക്കള്‍ക്ക് പോലും സുരക്ഷയില്ലെങ്കില്‍ സാധാരണക്കാരുടെ അവസ്ഥ എന്താണെന്ന് പ്രതിപക്ഷ നേതാവ് പ്രതാപ് സിംഗ് ബജ്വ ചോദിച്ചു


