Kerala
ആലപ്പുഴയില്‍ പുതിയ ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണ തേജ നാളെ ചുമതലയേല്‍ക്കും
ശ്രീറാം വെങ്കിട്ടരാമന് പകരമാണ് കൃഷ്ണ തേജയുടെ നിയമനം.

ആലപ്പുഴ | ആലപ്പുഴയില്‍ പുതിയ ജില്ലാ കലക്ടറായി വി ആര്‍ കൃഷ്ണ തേജ നാളെ ചുമതലയേല്‍ക്കും. ശ്രീറാം വെങ്കിട്ടരാമന് പകരമാണ് കൃഷ്ണ തേജയുടെ നിയമനം.
സിറാജ് ദിനപത്രത്തിന്റെ യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ ഇന്നലെയാണ് ആലപ്പുഴ ജില്ലാ കലക്ടര്‍ പദവിയില്‍ നിന്ന് സിവില്‍ സപ്ലൈസ് ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് മാറ്റിയത്. ശ്രീറാമിനെ കലക്ടറാക്കിയതിനെതിരെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
---- facebook comment plugin here -----