Kerala
വിഴിഞ്ഞം സമരക്കാര്‍ തീവ്രവാദികളെപോലെ പ്രവര്‍ത്തിക്കുന്നു; പുറത്തുനിന്നും സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം: മന്ത്രി വി ശിവന്‍കുട്ടി
ചര്‍ച്ചക്ക് തയ്യാറാണ് അതുപക്ഷെ, സര്‍ക്കാരിന്റെ ദൗര്‍ബല്യമായി കാണരുത്

തിരുവനന്തപുരം | വിഴിഞ്ഞം സമരക്കാര്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളെപ്പോലെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. സമരത്തിനു പുറത്തുനിന്നുള്ള സഹായം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും മന്ത്രി . ഏത് ഉന്നത സ്ഥാനത്തിരുന്നാലും നിയമം എല്ലാവര്‍ക്കും ബാധകമാണ്.പള്ളിയില്‍ വിളിച്ചുപറഞ്ഞ് ഭീഷണിപ്പെടുത്തി പാവപ്പെട്ട മത്സ്യത്തൊഴിലാളികളെ സമരത്തിനെത്തിക്കുകയാണ്. സര്‍ക്കാര്‍ ഇതില്‍ കൂടുതല്‍ ചര്‍ച്ച നടത്തും. വിഷയത്തില്‍ സംയമനം പാലിക്കും. ഇനിയും ചര്‍ച്ചക്ക് തയ്യാറാണ്. അതുപക്ഷെ, സര്‍ക്കാരിന്റെ ദൗര്‍ബല്യമായി കാണരുത്. മത്സ്യത്തൊഴിലാളി മേഖല ആരുടെയും കുത്തകയല്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.
അതേസമയം വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കില്ലെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിനായുള്ള വലിയ പദ്ധതി നിര്‍ത്തിവയ്ക്കാന്‍ ആകില്ല. സമരം ചെയ്യുന്നവര്‍ ഉന്നയിച്ച ഏഴ് ആവശ്യങ്ങളില്‍ അഞ്ചും സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നെന്നും സര്‍ക്കാര്‍ ക്ഷമയുടെ നെല്ലിപ്പടി കണ്ടുവെന്നും മന്ത്രി പറഞ്ഞു