Kerala
തിരുവനന്തപുരത്ത് വീണ്ടും ലൈംഗികാതിക്രമം; സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍
സര്‍ക്കാര്‍ ജീവനക്കാരനായ പ്രാവച്ചമ്പലം സ്വദേശി വൈശാഖ് ആണ് പിടിയിലായത്.

തിരുവനന്തപുരം | തലസ്ഥാനത്ത് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തുടരുന്നു. കവടിയാറില്‍ യുവതിയെ കടന്നുപിടിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. സര്‍ക്കാര്‍ ജീവനക്കാരനായ പ്രാവച്ചമ്പലം സ്വദേശി വൈശാഖ് ആണ് പിടിയിലായത്.
ആക്രമണത്തിനിരയായ യുവതി മ്യൂസിയം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
---- facebook comment plugin here -----