Kerala
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
അഫാന്റെ കസ്റ്റഡി കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

തിരുവനന്തപുരം|വെഞ്ഞാറമൂട് കൂട്ടകൊലപാതക കേസില്‍ പ്രതി അഫാനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. സല്‍മാബീവിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് തെളിവെടുപ്പ് നടക്കുന്നത്.
സല്‍മാബീവിയുടെ മാല പണയം വെച്ച ധനകാര്യ സ്ഥാപനത്തിലും കൊലക്കു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലും തെളിവെടുപ്പിന് പ്രതിയെ കൊണ്ടുപോകും. അഫാന്റെ കസ്റ്റഡി കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ കൊല്ലപ്പെട്ട സല്‍മാബീവിയുടെ പാങ്ങോടുള്ള വീട്ടിലെത്തിച്ചാണ് തെളിവെടുത്തിരുന്നു. തുടര്‍ന്ന് വെഞ്ഞാറമൂടിലെ അഫാന്റെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് പൂര്‍ത്തിയാക്കി. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്.
---- facebook comment plugin here -----