Kerala
വെഞ്ഞാറമൂട് കൂട്ട കൊലപാതകം; പ്രതി അഫാനുമായി നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി
അഫാന്റെ പിതൃമാതാവ് സല്‍മാബീവിയുടെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി.

തിരുവനന്തപുരം|വെഞ്ഞാറമൂട് കൂട്ട കൊലപാതക കേസ് പ്രതി അഫാനുമായി ഇന്ന് നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. വെഞ്ഞാറമൂടിലെ ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. അഫാന്റെ പിതൃമാതാവ് സല്‍മാബീവിയുടെ മാല പണയം വെച്ച സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. ചുറ്റിക വാങ്ങിയ ശേഷം അതൊളിപ്പിക്കാന്‍ വാങ്ങിയ ബാഗ് കടയിലെത്തിയും തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടന്നത്.
തെളിവെടുപ്പിനിടയിലും യാതൊരു ഭാവ മാറ്റവുമില്ലാതെയാണ് അഫാന്റെ പെരുമാറ്റം. സല്‍മാബീവിയെ കൊന്ന രീതി പോലീസിന് ഒരു ഭാവമാറ്റവുമില്ലാതെയാണ് അഫാന്‍ വിവരിച്ചു നല്‍കിയത്. അഫാന്റെ കസ്റ്റഡി കാലാവധി ഇന്നു അവസാനിക്കുന്ന സാഹചര്യത്തില്‍ ഉച്ചയോടെ നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.