Connect with us

Kerala

ബാറിൽ പെട്രോളൊഴിച്ച് തീകൊളുത്തിയ സംഭവം; പൊള്ളലേറ്റ ഒരാൾ മരിച്ചു

വെമ്പായം ഹോട്ടല്‍ ആന്‍ഡ് റസിഡന്‍സിയില്‍ ഇന്നല രാത്രി ഒമ്പത് മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്.

Published

|

Last Updated

തിരുവനന്തപുരം| വെമ്പായത്തെ ബാറില്‍ സംഘര്‍ഷത്തില്‍ പൊള്ളലേറ്റ ഒരാള്‍ മരിച്ചു. നവാസ് ആണ് മരിച്ചത്. ഇന്നലെ ഉണ്ടായ സംഘര്‍ഷത്തിനിടെ ഗുരുതരമായി പൊള്ളലേറ്റ നവാസ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

പരുക്കേറ്റ ശ്യാം, റിയാസ്, അരുണ്‍, നൗഫല്‍, അനീഷ് എന്നിവര്‍ ചികിത്സയിലാണ്. വെന്റിലേറ്ററിലുള്ള അനീഷ് ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്.

വെമ്പായം ഹോട്ടല്‍ ആന്‍ഡ് റസിഡന്‍സിയില്‍ ഇന്നല രാത്രി ഒമ്പത് മണിയോടെയാണ് സംഘര്‍ഷം ഉണ്ടായത്. ബാറിലെ എ സി മുറിയില്‍ ഇരുന്ന് മദ്യപിച്ചവര്‍ തമ്മിലായിരുന്നു പ്രശ്‌നം. തര്‍ക്കത്തിനിടെ ബാറില്‍നിന്ന് പുറത്തുപോയ അനീഷ് പെട്രോള്‍ വാങ്ങി തിരിച്ചെത്തുകയും ബാറിലുണ്ടായിരുന്നവര്‍ക്കുനേരേ ഒഴിച്ചശേഷം തീ കൊളുത്തുകയുമായിരുന്നു.

അതിനിടെ അനീഷിന്റെ ശരീരത്തിലും തീ പടര്‍ന്നു. പെട്ടെന്ന് തീ പടര്‍ന്നതോടെ ബാറിനുള്ളില്‍ ഉണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്ക് ഓടി. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ കെടുത്തിയത്. എട്ടോളം പേര്‍ മദ്യപിച്ചിരുന്ന സംഘത്തിലേക്കാണ് അനീഷ് പെട്രോള്‍ ഒഴിച്ചത്.

Content Highlights:
One person died after suffering severe burn injuries in a violent conflict at a bar in Vembayam. The deceased was identified as Nawas, who was under treatment at Trivandrum Medical College. Anish, currently on ventilator support, allegedly poured petrol and set fire following an argument.

---- facebook comment plugin here -----

Latest