Connect with us

National

മഹാരാഷ്ട്രയില്‍ ജ്വല്ലറിയില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; പ്രതികളെത്തിയത് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ച് തോക്കുകളുമായി

നാടന്‍ പിസ്റ്റളുകളും റൈഫിളുകളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍, കൊള്ളയടിച്ച ആഭരണങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്

Published

|

Last Updated

മുംബൈ |  മഹാരാഷ്ട്രയിലെ പാല്‍ഘറില്‍ പട്ടാപ്പകല്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച.ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ധരിച്ചെത്തിയ മൂന്നംഗ സംഘം പാല്‍ഘറിലുള്ള ഒരു ജ്വല്ലറിയിലേക്ക് അതിക്രമിച്ചു കയറി തോക്കുചൂണ്ടി ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ചു കൊണ്ടുപോവുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം.

നാടന്‍ പിസ്റ്റളുകളും റൈഫിളുകളുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികള്‍, കൊള്ളയടിച്ച ആഭരണങ്ങള്‍ പ്ലാസ്റ്റിക് ചാക്കുകളിലാക്കി നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.അവിടെനിന്ന് രക്ഷപ്പെടുന്നതിന് മുന്‍പായി ഇവര്‍ പലതവണ വെടിയുതിര്‍ക്കുകയും ചെയ്തു.

വൈകുന്നേരം 4:30 ഓടെ ലക്ഷ്മി ജ്വല്ലേഴ്‌സിലായിരുന്നു കവര്‍ച്ച നടന്നത്. മോട്ടോര്‍ സൈക്കിളിലെത്തിയ മൂവര്‍ഘസംഘം കടയ്ക്കുള്ളിലേക്ക് അതിക്രമിച്ചു കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആരും തന്നെ തടയാന്‍ മുതിരാതിരിക്കാനായി ഇവര്‍ മുകളിലേക്ക് വെടിയുതിര്‍ത്ത ശേഷമാണ് മോട്ടോര്‍ സൈക്കിളില്‍ അതിവേഗം രക്ഷപ്പെട്ടത്.

സംഭവം അറിഞ്ഞെത്തിയ പോലീസ് പ്രതികളെ പിന്തുടര്‍ന്ന് പിടികൂടാന്‍ ് ശ്രമിച്ചെങ്കിലും അവര്‍ കടന്നുകളഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നിലവില്‍ പോലീസ്.

Content Highlights: A daylight robbery occurred at Lakshmi Jewellers in Palghar, Maharashtra. Three men wearing bulletproof jackets and armed with guns looted gold ornaments worth lakhs into sacks. The armed gang fired shots in the air to scare onlookers before escaping on motorcycles. Police are searching for them.

 

Latest