Connect with us

Kerala

റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി അഖില്‍ ജോയന്‍ നാട്ടില്‍ നിന്നും മടങ്ങിയത് വിവാഹം ഉറപ്പിച്ച ശേഷം

തന്റെ പത്തൊമ്പതാം വയസ്സില്‍ ഷിപ്പില്‍ ജോലിക്ക് ചേര്‍ന്ന ജോയല്‍ മികച്ച വടംവലി താരവും ഫിംഗര്‍ പുള്ളിംഗില്‍ വേള്‍ഡ് റെക്കോര്‍ഡ് ഉടമയുമാണ്

Published

|

Last Updated

വെള്ളരിക്കുണ്ട്  | യുക്രൈനില്‍ ചരക്ക് കപ്പലിന് നേരെ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട കാസര്‍കോട് വെള്ളരിക്കുണ്ടിലെ വാലിപ്ലാക്കല്‍ അഖില്‍ ജോയന്‍ (26 ) നാട്ടിലെത്തി വിവാഹം ഉറപ്പിച്ച് തിരിച്ചു പോയതായിരുന്നു. വെള്ളരിക്കുണ്ടിലെ ജോയന്‍-സാലി ദമ്പതികളുടെ ഏകമകനാണ്. ഇന്ന് ഉച്ചയോടെയാണ് ജോലി സ്ഥലത്ത് നിന്നും മരണ വിവരം വീട്ടുകാര്‍ക്ക് ഇമെയില്‍ സന്ദേശം വഴിയാണ് ലഭിച്ചത്.

യുക്രെയ്‌നില്‍ ഒഡേസയുടെ തീരത്ത് ചരക്കു കപ്പലിനു നേരെ റഷ്യ നടത്തിയ ആക്രമണത്തിലാണ് അഖില്‍ ജോയന്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടത് .തന്റെ പത്തൊമ്പതാം വയസ്സില്‍ ഷിപ്പില്‍ ജോലിക്ക് ചേര്‍ന്ന ജോയല്‍ മികച്ച വടംവലി താരവും ഫിംഗര്‍ പുള്ളിംഗില്‍ വേള്‍ഡ് റെക്കോര്‍ഡ് ഉടമയുമാണ് .അപകടം സംബന്ധിച്ച മറ്റു വിവരങ്ങളൊന്നും ബന്ധുക്കള്‍ക്കും ലഭ്യമായിട്ടില്ല.കൂടുതല്‍ വിവരങ്ങള്‍ക്കായി. വിദേശകാര്യമന്ത്രാലമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ ഉള്‍പ്പെടെ നടത്തുകയാണ് ബന്ധുക്കള്‍.

Content Highlights: Akhil Joyan (26) from Vellarikundu, Kasaragod, died in a Russian missile attack on a cargo ship near Odessa, Ukraine. The family was informed via email. Joyan, an only child who had recently gotten engaged, was a world record holder in finger pulling and a skilled tug-of-war player.