Kerala
കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയും ഹാഷിഷ് ഓയിലുമായി രണ്ട് യുവാക്കള്‍ പിടിയില്‍
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞദിവസം അഞ്ചാംമൈലില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്
വെള്ളമുണ്ട | വാഹനത്തില്‍ കടത്തുകയായിരുന്ന മക്കുമരുന്നുകളുമായി രണ്ട് യുവാക്കള്‍ വയനാട്ടില്‍ പിടിയില്‍. 22.18 ഗ്രാം കഞ്ചാവ്, 0.2 ഗ്രാം എംഡിഎംഎ, 13.95 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ സഹിതം കുപ്പാടിത്തറ പുതുശേരിക്കടവ് മേലേനറുക്കില്‍ എം എന്‍. നന്ദു(27), പടിഞ്ഞാറത്തറ പന്തിപ്പൊയില്‍ ഐക്കാരന്‍ എ കെ സുബൈര്‍(34)എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി കഴിഞ്ഞദിവസം അഞ്ചാംമൈലില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോര്‍ഡിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
പോക്കറ്റുകളിലാണ് എംഡിഎംഎയും ഹാഷിഷ് ഓയിലും ഉണ്ടായിരുന്നത്. ലക്കിടി ഓറിയന്റല്‍ കോളജ് ജീവനക്കാരനായ നന്ദുവിനെതിരേ ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍നിന്നു പരാതി ലഭിച്ചിരുന്നതായി പോലീസ് അറിയിച്ചു. പടിഞ്ഞാറത്തറയിലും സമീപപ്രദേശങ്ങളിലും ലഹരി വില്‍പന നടത്തുന്നയാളാണ് സുബൈര്‍
#Wayanad #KeralaPolice #DrugBust #OperationToofan #Vellamunda #KeralaNews #SirajLive
Content Highlights: Two youths were arrested in Vellamunda, Wayanad, for smuggling MDMA, hashish oil, and cannabis in a car during Operation Toofan. Police seized the contraband hidden in the dashboard and pockets. One accused is a college employee against whom students had previously raised drug complaints.


