Kerala
വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശം; എസ് എന്‍ ഡി പി സംരക്ഷണ സമിതി പോലീസില്‍ പരാതി നല്‍കി
കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കും

കോട്ടയം | വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശത്തില്‍ നടപടി ആവശ്യപ്പെട്ട് എസ് എന്‍ ഡി പി സംരക്ഷണ സമിതി പോലീസില്‍ പരാതി നല്‍കി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ അടിയന്തിര നടപടി ഉണ്ടായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് സമിതി അറിയിച്ചു.
കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നതുള്‍പ്പെടെയുള്ള വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ശത്രുത വളര്‍ത്തുന്നതാണെന്നും ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ ആവശ്യമാണെന്നും സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു.
വര്‍ഗീയ പരാമര്‍ശങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടിസ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് എസ് എന്‍ ഡി പി സംരക്ഷണ സമിതി പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.