Connect with us

Kerala

ഇ പി ജയരാജനെതിരെ വക്കീല്‍ നോട്ടീസയച്ച് വി ഡി സതീശന്‍

ഏഴ് ദിവസത്തിനകം ഇ പി ജയരാജന്‍ പരസ്യമായി മാപ്പ് പറയണം

Published

|

Last Updated

തിരുവനന്തപുരം | ഇ പി ജയരാജനെതിരെ വക്കീല്‍ നോട്ടീസയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വി ഡി സതീശന്റേത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും അശ്ലീലവീഡിയോ ഇറക്കുന്നതില്‍ സതീശന്‍ പ്രശസ്തനാണെന്നും ഇ പി ജയരാജന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് വി ഡി സതീശന്‍ നിയമ നടപടിക്ക് ഒരുങ്ങിയത്.

പരാമര്‍ശം പിന്‍വലിച്ച് ഏഴ് ദിവസത്തിനകം ഇ പി ജയരാജന്‍ പരസ്യമായി മാപ്പ് പറയണം. അല്ലാത്തപക്ഷം സിവില്‍, ക്രിമിനല്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കി. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി നായര്‍ മുഖേനെയാണ് വക്കീല്‍ നോട്ടീസയച്ചത്.

 

Latest