Connect with us

vaikkam sathyagraham

വൈക്കം സത്യഗ്രഹ ശതാബ്ദി; എം എല്‍ എയെ അവഗണിച്ചതിനെതിരെ പരാതി

ജില്ല ഇന്‍ഫര്‍ മേഷന്‍ ഓഫീസിനെതിരെ സംസ്ഥാന സര്‍ക്കാരിനാണു പരാതി നല്‍കിയത്

Published

|

Last Updated

വൈക്കം | സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷത്തിന്റെ ഉദ്ഘാടനവേദിയില്‍ സ്ഥലം എം എല്‍ എയെ അവഗണിച്ചതായി പരാതി.
ശതാബ്ദി ആഘോഷത്തിന്റെ പ്രചരണ പരസ്യത്തില്‍ നിന്നും പാര്‍ട്ടി എം എല്‍ എ സി കെ ആശയെ ഒഴിവാക്കിയതിനെതിരെ സി പി ഐ കോട്ടയം ജില്ല നേതൃത്വം പരാതി നല്‍കി. ജില്ല ഇന്‍ഫര്‍ മേഷന്‍ ഓഫീസിനെതിരെ സംസ്ഥാന സര്‍ക്കാരിനാണു പരാതി നല്‍കിയത്. എം എല്‍ എയെ ഒഴിവാക്കിയത് പരിപാടിയുടെ ശോഭ കെടുത്തിയെന്നാണ് സി പി ഐ വിലയിരുത്തല്‍.

ആരെയും മനപ്പൂര്‍വം ഒഴിവാക്കിയതല്ലെന്നാണ് പി ആര്‍ ഡി വിശദീകരണം. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പിണറായി വിജയനുമായി ചേര്‍ന്ന് ഉദ്ഘാടനം ചെയ്ത ആഘോഷപരിപാടിയുടെ പൊലിമ കെടുത്തുന്നതാണ് എം എല്‍ എക്കു നേരിടേണ്ടി വന്ന അവഗണനയെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ദലിത വിഭാഗത്തില്‍ നിന്നുള്ള വനിതാ എം എല്‍ എ എന്ന നിലയില്‍ അവഗണനക്കെതിരെ വലിയ ചര്‍ച്ചകള്‍ രൂപപ്പെട്ടുകഴിഞ്ഞു.

സംസ്ഥാന സര്‍ക്കാരിനു വേണ്ടി സംസ്‌കാരിക വകുപ്പു സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന പരിപാടികള്‍ക്കാണ് ഇന്നലെ തുടക്കമായത്.