Connect with us

health

യൂറിക് ആസിഡും സന്ധിവേദനയും

പ്യൂരിനുകൾ അധികമായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ യൂറിക് ആസിഡ് തോത് വർധിക്കുകയും ഇവ സന്ധികളിൽ കെട്ടിക്കിടന്ന് ഗൗട്ട് എന്ന സന്ധിരോഗത്തിന് കാരണമാകുകയും ചെയ്യുന്നു. സന്ധിവേദന, വ്രണങ്ങൾ, ചർമത്തിന്റെ ചുവപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഈ അവസ്ഥയാണ് ഹൈപ്പർ യൂറീസെമിയ എന്നറിയപ്പെടുന്നത്.

Published

|

Last Updated

രീരം൦ പ്യൂരിൻ എന്ന രാസവസ്തുക്കളെ വിഘടിപ്പിക്കുന്നതിനാൽ രൂപപ്പെടുന്ന മാലിന്യമാണ് യൂറിക് ആസിഡ്. സാധാരണ ഗതിയിൽ ഇവ രക്തത്തിൽ അലിഞ്ഞുചേരുകയും വൃക്കകൾ അവയെ അരിച്ച് മൂത്രത്തിലൂടെ പുറന്തള്ളുകയും ചെയ്യുന്നു. എന്നാൽ പ്യൂരിനുകൾ അധികമായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിലെ യൂറിക് ആസിഡ് തോത് വർധിക്കുകയും ഇവ സന്ധികളിൽ കെട്ടിക്കിടന്ന് ഗൗട്ട് എന്ന സന്ധിരോഗത്തിന് കാരണമാകുകയും ചെയ്യുന്നു. സന്ധിവേദന, വ്രണങ്ങൾ, ചർമത്തിലെ ചുവപ്പ് തുടങ്ങിയവയാണ് ലക്ഷണങ്ങൾ. ഈ അവസ്ഥയാണ് ഹൈപ്പർ യൂറീസെമിയ എന്നറിയപ്പെടുന്നത്.

യൂറിക് ആസിഡ് സാധാരണയായി മനുഷ്യശരീരത്തിൽ 4-7 mg/ dl ആയിരിക്കും. പുരുഷന്മാരിൽ രക്തത്തിലെ യൂറിക് ആസിഡ് അളവ് ഏഴിലും൦ സ്ത്രീകളിൽ ആറിൽ കുറവുമായിരിക്കണം. ഈസ്ട്രജൻ എന്ന സ്ത്രീ ഹോർമോണിന് യൂറിക് ആസിഡിന്റെ മൂത്രത്തിലൂടെയുള്ള വിസർജനം ത്വരിതപ്പെടുത്താനുള്ള കഴിവുണ്ട്. അതിനാലാണ് സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് യൂറിക് ആസിഡ് കുറഞ്ഞു നിൽക്കുന്നത്. എന്നാൽ ആർത്തവ വിരാമം സംഭവിച്ച സ്ത്രീകളിൽ യൂറിക് ആസിഡിന്റെ തോത് ഉയരുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. യൂറിക് ആസിഡിന്റെ ഉത്പാദനം കൂടുമ്പോഴോ വിസർജനം കുറയുമ്പോഴോ ആണ് രക്തത്തിലെ യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത്.

ലുക്കീമിയ, സോറിയാസിസ് പോലെയുള്ള അമിത കോശവിഭജനം നടക്കുന്ന സാഹചര്യങ്ങൾ, അമിത മദ്യപാനം, അമിത മാംസാഹാരം, ഉയർന്നുവരുന്ന പാശ്ചാത്യ ജീവിതശൈലിയുടെ സ്വാധീനം തുടങ്ങിയവയെല്ലാം ഹൈപ്പർ യൂറീസെമിയക്ക് ഇടയാക്കിയേക്കാം.
ഹൈപ്പർ യൂറീസെമിയ സന്ധികൾ, എല്ലുകൾ, ടെൻടനുകൾ, ലിഗ്്മെന്റുകൾ എന്നിവക്ക് കേടുപാടുകൾ വരുത്തുന്നതോടൊപ്പം ഹൃദ്രോഗം, പ്രമേഹം, ഉയർന്ന രക്തസമ്മർദം, വൃക്കരോഗം, ഫാറ്റീലിവർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക്൦നയിക്കും. രക്ത പരിശോധനയിലൂടെയാണ് രോഗം കണ്ടെത്തുന്നത്. യൂറിക് ആസിഡിന്റെ അളവ് ആറ് മാസത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കുന്നത് നല്ലതാണ്. ഇതൊരു വലിയ രോഗമല്ല, എന്നിരുന്നാലും ശ്രദ്ധിക്കപ്പെടാതെ പോയാൽ പല സങ്കീർണതകളിലേക്കും നയിച്ചേക്കാം. ധാരാളം വെള്ളം കുടിക്കുക, ഭക്ഷണ ക്രമത്തിൽ ചില മാറ്റങ്ങൾ വരുത്തുക തുടങ്ങിയ ജീവിതശൈലി മാറ്റങ്ങളിലൂടെ യൂറിക് ആസിഡിന്റെ അളവ് നിയന്ത്രിക്കാനാകും.

ഹൈപ്പർ യൂറീസെമിയക്ക് ഇടയാക്കുന്ന ഘടകങ്ങൾ

  • സോഡ ഉത്പന്നങ്ങൾ
  • ഡൈയൂറെറ്റിക്സ്
  •  അമിത മദ്യപാനം
  •  ഫ്രക്ടോസ് ഷുഗർ അടങ്ങിയ ഭക്ഷണങ്ങളുടെ അമിത ഉപയോഗം
  • ഉയർന്ന രക്തസമ്മർദം
  • വൃക്കരോഗം
  • ലുക്കീമിയ
  • അമിത വണ്ണം
  • സോറിയാസിസ്
  • പ്യൂരിൻ അടങ്ങിയ ഭക്ഷണ പദാർഥങ്ങളുടെ അധിക ഉപയോഗം.
  • ട്യൂമർ ലൈസിസ് സിൻഡ്രോം.

ഉൾപ്പെടുത്തേണ്ട ഭക്ഷ്യവസ്തുക്കൾ

  1. ഗ്രീൻ ടീ
    ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന കറ്റേച്ചിൻ എന്ന ആന്റി ഓക്സിഡന്റുകൾ യൂറിക് ആസിഡ് നിർമാണവുമായി ബന്ധപ്പെട്ട ചില എൻസൈമുകളെ മന്ദീഭവിപ്പിക്കുന്നു.
  2. സിട്രസ് ഫലങ്ങൾ
    വിറ്റാമിൻ സി അടങ്ങിയ ഫലങ്ങൾ, നാരങ്ങ, ഓറഞ്ച് മുതലായവ ശരീരത്തിലെ യൂറിക് ആസിഡിനെ നിയന്ത്രിക്കാൻ ഫലപ്രദമാണ്.
  3. ഫൈബർ നിറഞ്ഞ ഭക്ഷണങ്ങൾ
    യൂറിക് ആസിഡ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടാനും൦ ഇതുവഴി ശരീരത്തിൽ നിന്ന് അവ പുറന്തള്ളാനും൦നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കുന്നു.
  4. ആപ്പിൾ സിഡർ വിനഗർ
    ആപ്പിൾ സിഡർ വിനഗറിൽ അടങ്ങിയിരിക്കുന്ന മാലിക് ആസിഡ് യൂറിക് ആസിഡിനെ വിഘടിപ്പിച്ച് ശരീരത്തിൽ നിന്നും പുറന്തള്ളാൻ സഹായിക്കുന്നു.
  5. ചെറി പഴങ്ങൾ
    ഇവയിൽ ആന്തോസയാനിനുകൾ എന്ന ആന്റി ഇൻഫ്ലമേറ്ററി വസ്തുക്കൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ശരീരത്തിലെ യൂറിക് ആസിഡ് നിയന്ത്രണത്തിൽ സഹായകമാണ്.
  6. പച്ചക്കറി ജ്യൂസ്
    ക്യാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി ജ്യൂസ് എന്നിവ യൂറിക് ആസിഡ് തോത് നിയന്ത്രിക്കുന്നു.
    കൊഴുപ്പു കുറഞ്ഞ പാലുത്പന്നങ്ങൾ
  7. ഒലീവ് എണ്ണ
    ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഇത് ഉയർന്ന യൂറിക് ആസിഡിനെ കുറക്കുന്നു.
  8. ഒമേഗ-3 ഫാറ്റീ ആസിഡ്
    കടൽമീനുകളിലും൦മറ്റും സുലഭമായി കാണുന്ന ഒമേഗ-3 ഫാറ്റീ ആസിഡ് യൂറിക് ആസിഡ് സന്ധികളിൽ ഉണ്ടാക്കുന്ന വേദനയും നീർക്കെട്ടും നിയന്ത്രിക്കാൻ സഹായിക്കുന്നു.
  9. വെള്ളം
    അമിതമായ യൂറിക് ആസിഡ് ഉൾപ്പെടെ പല മാലിന്യങ്ങളും ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് മൂത്രത്തിലൂടെയാണ്. അതിനാൽ ആവശ്യമായ തോതിൽ വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. 3- 4 ലിറ്റർ വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.
---- facebook comment plugin here -----