Kerala
സര്‍വകലാശാലാ നിയമനം; ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹം, നടക്കുന്നത് സി പി എം ബന്ധു നിയമനങ്ങള്‍: വി ഡി സതീശന്‍
കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ നിയമനങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണം. ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമം നിയമപരമായി നേരിടും.

തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാലാ നിയമന വിവാദത്തില്‍ ഗവര്‍ണറുടെ നടപടിയെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സര്‍വകലാശാലകളില്‍ നടക്കുന്നത് സി പി എം ബന്ധു നിയമനങ്ങളാണെന്ന് സതീശന്‍ ആരോപിച്ചു. കഴിഞ്ഞ ആറു വര്‍ഷക്കാലത്തെ നിയമനങ്ങള്‍ ഗവര്‍ണര്‍ പരിശോധിക്കണം.
ഇഷ്ടക്കാര്‍ക്ക് നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ ശ്രമം നിയമപരമായി നേരിടും. ക്രമക്കേടുകള്‍ നടത്താനാണ് സര്‍ക്കാര്‍ പുതിയ ബില്‍ കൊണ്ടുവരുന്നത്. വി സിമാരെ അടിമകളാക്കാനേ പുതിയ ബില്‍ ഉപകരിക്കൂ.അര്‍ഹതപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കുന്ന നടപടിയാണ് സ്വീകരിക്കുന്നത്. വേണ്ടിവന്നാല്‍ പ്രതിപക്ഷവും നിയമ നടപടികളിലേക്ക് നീങ്ങുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
---- facebook comment plugin here -----