Connect with us

National

കൊവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന മന്ത്രിമാരുമായുള്ള കൂടിക്കാഴ്ച ഇന്ന്

പ്രധാനമന്ത്രിയുടെ 'ഹര്‍ ഗര്‍ ദസ്തക്' എന്ന വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ പരിപാടിക്ക് കൂടുതല്‍ ശക്തി നല്‍കുന്നതിനാണ് കൂടികാഴ്ച.

Published

|

Last Updated

ന്യൂഡല്‍ഹി| കൊവിഡ് വാക്‌സിനേഷന്‍ ശക്തിപ്പെടുത്താന്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലേയും കേന്ദ്ര ഭരണപ്രദേശങ്ങളിലേയും ആരോഗ്യ മന്ത്രിമാരുമായി ഇന്ന് കൂടികാഴ്ച്ച നടത്തും. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെ ‘ഹര്‍ ഗര്‍ ദസ്തക്’ എന്ന വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ പരിപാടിക്ക് കൂടുതല്‍ ശക്തി നല്‍കുന്നതിനാണ് കൂടികാഴ്ചയെന്ന് മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററില്‍ കുറിച്ചു.

കൂടുതല്‍ പേരിലേക്ക് വാക്‌സിനുകള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നവംബര്‍ രണ്ടിനാണ് ‘ഹര്‍ ഗര്‍ ദസ്തക്’ എന്ന പദ്ധതി ആരംഭിച്ചത്. ഇതിനോടകം 110.23 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,20,08,58,170 വാക്‌സിനുകള്‍ ഇതുവരെ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 16,74,03,871 വാക്‌സിന്‍ ഡോസുകള്‍ ഉപയോഗിക്കാതെ ബാക്കിയുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Latest