Uae
യു എൻ ക്രിമിനൽ നീതി കോൺഗ്രസ് യു എ ഇയിൽ
ഒരുക്കങ്ങളുമായി ഉന്നതതല സമിതി

അബൂദബി| കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രിമിനൽ നീതിക്കുമായുള്ള 15-ാമത് ഐക്യരാഷ്ട്രസഭ (യു എൻ) കോൺഗ്രസിന് ആതിഥേയത്വം വഹിക്കാൻ യു എ ഇ തയ്യാറെടുപ്പുകൾ ആരംഭിച്ചു. 2026 ഏപ്രിൽ 25 മുതൽ 30 വരെ അബൂദബിയിൽ നടക്കുന്ന പരിപാടിയുടെ തയ്യാറെടുപ്പിനായുള്ള ഉന്നതതല സമിതി ആദ്യ യോഗം ചേർന്നു. നീതിന്യായ മന്ത്രി അബ്ദുല്ല ബിൻ സുൽത്താൻ ബിൻ അവാദ് അൽ നുഐമി യോഗത്തിൽ അധ്യക്ഷത വഹിച്ചു.
“കുറ്റകൃത്യങ്ങൾ തടയൽ, ക്രിമിനൽ നീതി, നിയമവാഴ്ച: ജനങ്ങളെയും ഗ്രഹത്തെയും സംരക്ഷിക്കൽ, ഡിജിറ്റൽ യുഗത്തിൽ 2030 സുസ്ഥിര വികസന അജണ്ട നേടൽ’ എന്നതാണ് കോൺഗ്രസിന്റെ പ്രമേയം. മന്ത്രിമാർ, മുതിർന്ന അന്താരാഷ്ട്ര ഉദ്യോഗസ്ഥർ, സർക്കാർ-സർക്കാരിതര സംഘടനകളുടെ പ്രതിനിധികൾ ഉൾപ്പെടെ 3,000-ത്തിലധികം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റൽ യുഗത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിയമവാഴ്ച ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ചകളിൽ ഉയർന്നുവരും.
അന്താരാഷ്ട്ര സമ്മേളനങ്ങൾ വിജയകരമായി നടത്തുന്നതിനുള്ള യു എ ഇയുടെ പ്രതിബദ്ധത ഉയർത്തിക്കാണിക്കുന്നതാണ് ഈ സമ്മേളനം.