Connect with us

local body election 2025

നന്നംമുക്കിൽ സി പി ഐക്ക്‌ കൈകൊടുത്ത് യു ഡി എഫ്

16-ാം വാർഡിൽ യുഡിഎഫിന്റെ പിന്തുണയോടെയാണ് സി പി ഐയുടെ പ്രാദേശിക നേതാവായ സുമേഷ് പിടാവനൂർ സി പി ഐ സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്.

Published

|

Last Updated

ചങ്ങരംകുളം | നന്നംമുക്ക്‌ ഗ്രാമ പഞ്ചായത്തിൽ സി പി എമ്മുമായുള്ള അസ്വാരസ്യത്തെ തുടർന്ന് യു ഡി എഫിന്റെ പിന്തുണയോടെ സി പി ഐ മത്സരിക്കുന്നു. സ്ഥാനാർഥി നിർണയത്തിൽ സി പി ഐയെ പരിഗണിക്കാതെ ഏകപക്ഷീയമായി സി പി എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെയാണ് സി പി ഐ മത്സരരംഗത്ത് ഇറങ്ങിയത്. 16-ാം വാർഡിൽ യുഡിഎഫിന്റെ പിന്തുണയോടെയാണ് സി പി ഐയുടെ പ്രാദേശിക നേതാവായ സുമേഷ് പിടാവനൂർ സി പി ഐ സ്വതന്ത്ര സ്ഥാനാർഥിയായി മത്സര രംഗത്തുള്ളത്.

പോരാട്ടത്തിന് യുഡിഎഫ് പൂർണ്ണ പിന്തുണ നൽകിയതോടെ 16-ാം വാർഡിലെ മത്സരം സി പി എമ്മും സി പി ഐയും തമ്മിലാഥിഥി നിർണയത്തിൽ പരിഗണിക്കാത്തതിനെ തുടർന്ന് ആർ ജെ ഡിയും സി പി എമ്മിനെതിരെ രംഗത്ത് വന്നിരുന്നു.

Latest