Uae
രാജ്യത്തിന്റെ സ്ഥിരതക്കും ഐക്യത്തിനും മുന്‍ഗണനയെന്ന് യു എ ഇ ഭരണാധികാരികള്‍
നിശ്ചയദാര്‍ഢ്യ (പ്രതിജ്ഞ) ദിനത്തിന്റെ ഭാഗമായാണ് രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും നല്‍കുന്ന പ്രാധാന്യം നേതാക്കള്‍ ഊന്നിപ്പറഞ്ഞത്.
അബൂദബി | യു എ ഇയുടെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിലും ജനങ്ങള്‍ക്കിടയിലെ ഐക്യവും ഒത്തൊരുമയും ശക്തിപ്പെടുത്തുന്നതിലും രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് യു എ ഇ ഭരണാധികാരികള്‍. നിശ്ചയദാര്‍ഢ്യ (പ്രതിജ്ഞ) ദിനത്തിന്റെ ഭാഗമായാണ് രാജ്യത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും നല്‍കുന്ന പ്രാധാന്യം നേതാക്കള്‍ ഊന്നിപ്പറഞ്ഞത്.
പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം എന്നിവര്‍ രാജ്യത്തിന്റെ വികസന യാത്രയിലെ കരുത്തിലും സ്ഥിരതയിലുമുള്ള ആത്മവിശ്വാസം ആവര്‍ത്തിച്ചു.
ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനും ദേശീയ ഐശ്വര്യം വര്‍ധിപ്പിക്കുന്നതിനുമുള്ള ദൃഢനിശ്ചയം രാജ്യം പുതുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലും ലോകമെമ്പാടും സമാധാനവും സ്ഥിരതയും നിലനിര്‍ത്തുന്നതില്‍ യു എ ഇ നല്‍കുന്ന സംഭാവനകളെക്കുറിച്ചും അദ്ദേഹം സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു.
രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ഭീഷണികളെ ദൃഢനിശ്ചയത്തോടെ നേരിടുമെന്ന് ഭരണാധികാരികള്‍ പറഞ്ഞു. ഇമാറാത്തി ജനതയുടെ ഒത്തൊരുമയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം വിലമതിക്കാനാവാത്തതാണെന്നും നേതാക്കള്‍ പറഞ്ഞു.


