Connect with us

UAE

സ്റ്റാറ്റിസ്റ്റിക്സ് സംവിധാനം ആധുനികവത്കരിക്കാനുള്ള ദേശീയ പദ്ധതിക്ക് അംഗീകാരം

ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് അംഗീകാരം നൽകിയത്

Published

|

Last Updated

ദുബൈ|രാജ്യത്തെ ഔദ്യോഗിക സാമ്പത്തിക സ്ഥിതിവിവരക്കണക്കുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ആഗോള നിലവാരത്തിലേക്ക് വികസിപ്പിക്കുന്നതിനുമായി “നാഷണൽ പ്രോഗ്രാം ഫോർ ഡെവലപ്പിംഗ് ദി സ്റ്റാറ്റിസ്റ്റിക്സ് സിസ്റ്റം’ പദ്ധതിക്ക് അംഗീകാരം. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് ഇത് സംബന്ധമായ അംഗീകാരം നൽകിയത്.

ദേശീയ അക്കൗണ്ടുകളുടെ ഏകീകൃത ബേസ് ഇയറായി 2024 അടിസ്ഥാനമാക്കാനും 2010 മുതൽ 2026 വരെയുള്ള കാലയളവിലെ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന സമയശ്രേണി പുനഃസംഘടിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയും വ്യാപ്തിയും കൂടുതൽ കൃത്യതയോടെയും സുതാര്യതയോടെയും രേഖപ്പെടുത്താൻ ഇതിലൂടെ സാധിക്കും.

എണ്ണയിതര മേഖലകൾ, ഡിജിറ്റൽ സാമ്പത്തിക രംഗം, സാങ്കേതികവിദ്യ, നിക്ഷേപ പ്രവർത്തനങ്ങൾ എന്നിവയിലുണ്ടായ ദ്രുതഗതിയിലുള്ള വളർച്ചയും കോർപ്പറേറ്റ് ടാക്‌സ്, മൂല്യവർധിത നികുതി വിവരങ്ങളുടെ ഉപയോഗവും മുൻനിർത്തിയാണ് ഈ പരിഷ്‌കരണം. ഐക്യരാഷ്ട്രസഭയുടെ സിസ്റ്റം ഓഫ് നാഷണൽ അക്കൗണ്ട്‌സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്കൽ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ഏകീകൃത ദേശീയ ചട്ടക്കൂട് നിർമിച്ചിരിക്കുന്നത്.

ഫെഡറൽ കോമ്പറ്റിറ്റീവ്നസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രാദേശിക സ്റ്റാറ്റിസ്റ്റിക്കൽ സെന്ററുകൾ, യു എ ഇ സെൻട്രൽ ബേങ്ക്, ധനകാര്യ മന്ത്രാലയം, ഫെഡറൽ ടാക്‌സ് അതോറിറ്റി, മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം തുടങ്ങിയ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സാമ്പത്തിക നയരൂപീകരണത്തിനും തന്ത്രപ്രധാന തീരുമാനങ്ങൾക്കും കരുത്തുപകരുന്നതിനൊപ്പം അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങൾക്കും നിക്ഷേപകർക്കും രാജ്യത്തോടുള്ള വിശ്വാസ്യത കൂടുതൽ വർധിപ്പിക്കാനും ഈ ആധുനികവത്കരണം സഹായിക്കും.

Content Highlights:
UAE approves the National Program for Developing the Statistics System to align economic data with global standards. Sheikh Mohammed bin Rashid Al Maktoum sanctioned the project using 2024 as the base year. It aims to boost transparency and global investor confidence in non-oil sectors.

 

---- facebook comment plugin here -----

Latest