Connect with us

National

ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ ഉറച്ചു നിന്ന് സിജെപി; കേന്ദ്ര തീരുമാനം നാളെ

ധര്‍മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യത്തില്‍ നാളെ ഉച്ചവരെ കേന്ദ്രം സമയം തേടിയെന്ന് സിജെപി.

Published

|

Last Updated

ന്യൂഡല്‍ഹി| ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തില്‍ സമവായം കണ്ടെത്താന്‍ കോക്റോച്ച് ജനതാ പാര്‍ട്ടി (സിജെപി) പ്രതിനിധി സംഘം കേന്ദ്രമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി. കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിലാണ് യോഗം നടന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ കേന്ദ്ര പ്രതിനിധി സംഘത്തെ അറിയിച്ചതായി സിജെപി വ്യക്തമാക്കി. പ്രശ്‌ന പരിഹാരത്തിനായി നടന്ന ചര്‍ച്ചക്കു ശേഷമാണ് സിജെപി പ്രതിനിധികള്‍ ഇക്കാര്യം അറിയിച്ചത്. രണ്ട് ആവശ്യങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചത്.

നാളെയും ചര്‍ച്ച നടക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനെ മാറ്റുന്ന കാര്യത്തില്‍ നാളെ തീരുമാനം അറിയിക്കും. വിദ്യാര്‍ഥികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന് സിജെപി ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജിയെന്ന ആവശ്യത്തില്‍ ഉറച്ചു നിന്നതായും സിജെപി പ്രതിനിധികള്‍ അറിയിച്ചു.

സിജെപി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ പറഞ്ഞു. ചര്‍ച്ച നാളെയും തുടരുമെന്ന് നദ്ദ വ്യക്തമാക്കി.

ചര്‍ച്ചയ്ക്ക് നിഷ്പക്ഷ വേദി വേണമെന്ന സിജെപിയുടെ ആവശ്യം അംഗീകരിച്ചാണ് കേന്ദ്രം കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചത്. ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടന്നുവരുന്ന പ്രതിഷേധ സമരം 35-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ചര്‍ച്ച.

അതേസമയം, രാജ്യത്തെ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്ക് ശിക്ഷ കൂട്ടാനുള്ള ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തിങ്കളാഴ്ച ബില്‍ ലോക്‌സഭയില്‍ കൊണ്ടുവരും. പത്ത് കോടി വരെ പിഴ ചുമത്താനും പത്തു വര്‍ഷം വരെ തടവിനുമാണ് ബില്ലിലെ വ്യവസ്ഥ. കേസുകളിലെ വിചാരണ മൂന്ന് മാസത്തില്‍ പൂര്‍ത്തിയാക്കാനും ബില്ലില്‍ പറയുന്നു.

Content Highlights: The CJP delegation held talks with Union Ministers at the Constitution Club regarding the ongoing student protest in Delhi. The government showed a favorable response to two of their key demands. Discussions will continue tomorrow regarding the resignation of Education Minister Dharmendra Pradhan

 

 

---- facebook comment plugin here -----

Latest