Kerala
ഡല്‍ഹി പ്രക്ഷോഭത്തെ പിന്തുണച്ച് റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്
കേസ് വേടന്റെ മാനേജര്‍ വിഘ്‌നേഷ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 100ഓളം പേര്‍ക്കെതിരെ. ജൂലൈ 22ന് പനമ്പള്ളി നഗറില്‍ നടത്തിയ പരിപാടിക്കെതിരെയാണ് കേസ്.
കൊച്ചി | ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് റാപ്പര്‍ വേടന്‍ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. വേടന്റെ മാനേജര്‍ വിഘ്‌നേഷ് ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 100ഓളം പേര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജൂലൈ 22ന് പനമ്പള്ളി നഗറില്‍ നടത്തിയ പരിപാടിക്കെതിരെയാണ് കേസ്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തിയ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പരിപാടി നടത്തിയത്.
അനുമതി ഇല്ലാതെ പരിപാടി നടത്തിയെന്നും ഗതാഗത തടസ്സമുണ്ടാക്കിയെന്നുമാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Content Highlights:
Ernakulam South police registered a case against an event led by rapper Vedan supporting Delhi student protests in Kochi. The police cited traffic obstruction and lack of prior permission for the gathering. The FIR names Vedan’s manager and 99 others for violating public safety norms.




