Connect with us

Kerala

വ്യാജ വാര്‍ത്തകള്‍ നല്‍കി അപമാനിച്ചുവെന്ന പി കെ ശ്രീമതിയുടെ പരാതി; കര്‍ശന നടപടിക്ക് നിര്‍ദേശിച്ച് മുഖ്യമന്ത്രി

ശ്രീമതിയുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറി.

Published

|

Last Updated

തിരുവനന്തപുരം | വ്യാജ വാര്‍ത്തകള്‍ നല്‍കി അപമാനിച്ചുവെന്ന സി പി എം കേന്ദ്ര കമ്മിറ്റിയംഗം പി കെ ശ്രീമതിയുടെ പരാതിയില്‍ കര്‍ശന നടപടിയെടുക്കാന്‍ നിര്‍ദേശിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ശ്രീമതിയുടെ പരാതി മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് കൈമാറി. തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ നല്‍കിയതിന് മാപ്പ് നല്‍കാനാവില്ലെന്നും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും പി കെ ശ്രീമതി വ്യക്തമാക്കിയിരുന്നു.

വാര്‍ത്ത നല്‍കിയ പലരും തന്നെ വിളിച്ചിരുന്നുവെന്നും കാലില്‍ വീണ് മാപ്പ് ചോദിക്കുന്നതായി വരെ പറഞ്ഞതായും ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ്സ്, ബി ജെ പി നേതാക്കള്‍ വിളിച്ചു പിന്തുണ അറിയിച്ചിരുന്നു. കോണ്‍ഗ്രസ്സ് നേതാവ് പി ടി തോമസ് മുമ്പ് ചില വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും അന്ന് അസുഖമായിരുന്നതിനാല്‍ നിയമ നടപടി സ്വീകരിക്കാനായില്ല. സൈബര്‍ ഇടത്ത് മോശം വാക്കുപയോഗിച്ചു നടത്തുന്ന പ്രതികരണങ്ങളും പരാമര്‍ശങ്ങളും എല്ലാവരും നിര്‍ത്തണമെന്നും പി കെ ശ്രീമതി പറഞ്ഞു. കഴിഞ്ഞ ദിവസം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പി കെ ശ്രീമതി വിതുമ്പിയിരുന്നു.

മറ്റൊരാളുടെ ഭാര്യയുടെ പേരിലുള്ള പെന്‍ഷന്‍ പി കെ ശ്രീമതി ടീച്ചര്‍ വാങ്ങുന്നുവെന്നായിരുന്നു ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. എന്നാല്‍, പി ആര്‍ കൃഷ്ണന്‍ എന്ന എം എല്‍ എയുടെ ഭാര്യയുടെ പേര് നിയമസഭാ രേഖകളില്‍ പി കെ ശ്രീമതി എന്നാണ്. പെന്‍ഷന്‍ വാങ്ങുന്നത് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതിയാണ്. പി കെ ശ്രീമതി ടീച്ചര്‍ക്കും പി ആര്‍ കൃഷ്ണന്റെ ഭാര്യ പി കെ ശ്രീമതിക്കും വെവ്വേറെ ബേങ്ക് അക്കൗണ്ടുകളാണുള്ളതെന്നും നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി. മുന്‍ മന്ത്രി എന്ന നിലയില്‍ പി കെ ശ്രീമതി പെന്‍ഷന്‍ വാങ്ങുന്നുണ്ടെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. പെന്‍ഷന്‍ വാങ്ങുന്നത് തന്റെ മാതാവ് പി കെ ശ്രീമതിയാണെന്ന് വ്യക്തമാക്കി മുന്‍ എം എല്‍ എ. പി കെ കൃഷ്ണന്റെ മകന്‍ അജിത്തും രംഗത്ത് വന്നിരുന്നു.

Content Highlights:
Kerala CM V D Satheesan directed the police chief to take strict action on a defamation complaint filed by PK Srimathi regarding false news. The complaint highlights cyber harassment and misinformation targeted against her. Authorities have initiated legal proceedings against those involved.

 

 

 

---- facebook comment plugin here -----

Latest