Connect with us

UAE

എണ്ണയിതര വിദേശ വ്യാപാരം: ചരിത്ര നേട്ടവുമായി യു എ ഇ

ആദ്യ പകുതിയില്‍ 1.93 ലക്ഷം കോടി ദിര്‍ഹം കടന്നു.

Published

|

Last Updated

ദുബൈ | യു എ ഇയുടെ എണ്ണയിതര വിദേശ വ്യാപാരം 2026-ലെ ആദ്യ ആറ് മാസത്തിനുള്ളില്‍ സര്‍വകാല റെക്കോര്‍ഡിട്ടതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം പ്രഖ്യാപിച്ചു. വെറും ആറ് മാസത്തിനുള്ളില്‍ 1.937 ലക്ഷം കോടി (1.937 ട്രില്യണ്‍) ദിര്‍ഹത്തിന്റെ വ്യാപാരമാണ് രാജ്യം കൈവരിച്ചത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 13.1 ശതമാനം വര്‍ധനയാണിത്.

രാജ്യത്തിന്റെ എണ്ണയിതര കയറ്റുമതിയും പുതിയ റെക്കോര്‍ഡിലെത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 23.4 ശതമാനം വളര്‍ച്ചയോടെ 452.8 ബില്യണ്‍ ദിര്‍ഹത്തിന്റെ കയറ്റുമതിയാണ് ആദ്യ പകുതിയില്‍ രേഖപ്പെടുത്തിയത്. ഇത് രാജ്യത്തിന്റെ മികച്ച വ്യാപാര പ്രകടനത്തെയും സാമ്പത്തിക വളര്‍ച്ചയെയുമാണ് പ്രതിഫലിപ്പിക്കുന്നത്. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (സെപ) നിലവിലുള്ള രാജ്യങ്ങളുമായുള്ള വ്യാപാരം 304.3 ബില്യണ്‍ ദിര്‍ഹത്തില്‍ എത്തിയതായും യു എ ഇ ഗവണ്‍മെന്റ് മീഡിയ ഓഫീസ് വ്യക്തമാക്കി.

ഈ കണക്കുകള്‍ കേവലം വ്യാപാര വിവരങ്ങള്‍ മാത്രമല്ലെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി. യു എ ഇ സമ്പദ് വ്യവസ്ഥയുടെ കരുത്ത്, വികസന തന്ത്രങ്ങളുടെ ഫലപ്രാപ്തി, രാജ്യത്തിന്മേലുള്ള ആഗോള സമൂഹത്തിന്റെ വര്‍ധിച്ചുവരുന്ന വിശ്വാസം എന്നിവയാണിത് തെളിയിക്കുന്നത്. പ്രാദേശികമായ വെല്ലുവിളികളും പ്രതിസന്ധികളും നിലനില്‍ക്കുമ്പോഴും ഭാവി വീക്ഷണത്തോടെയും ഇമാറാത്തി മാതൃകയുടെ കരുത്തോടെയും രാജ്യം സാമ്പത്തിക പുരോഗതിയിലേക്ക് ആത്മവിശ്വാസത്തോടെ കുതിക്കുകയാണെന്നതിന്റെ തെളിവാണിതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Content Highlights:
The UAE has recorded a historic milestone in its non-oil foreign trade performance. This achievement reflects the nation’s strong economic diversification strategies and expanding global trade partnerships. The record growth highlights the UAE’s position as a premier global commercial hub.

 

---- facebook comment plugin here -----

Latest