Connect with us

Afghanistan crisis

അഫ്ഗാന്‍ സൈന്യം സ്വയം പോരാടാന്‍ തയ്യാറാകാത്ത യുദ്ധത്തില്‍ ജീവന്‍ വെടിയാന്‍ യുഎസ് സൈന്യത്തിന് സാധ്യമല്ല: ജോ ബൈഡന്‍

സൈനിക പിന്‍മാറ്റത്തിനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ബൈഡന്‍

Published

|

Last Updated

വാഷിംഗ്ടണ്‍ | അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസ് സൈനികരെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക ഇടപെടല്‍ അവസാനിപ്പിക്കുന്നത് ശരിയായ തീരുമാനമാണെന്ന് കഴിഞ്ഞ ആഴ്ചയിലെ സംഭവവികാസങ്ങള്‍ വ്യക്തമാക്കുന്നുവെന്നും അഫ്ഗാന്‍ സൈന്യം സ്വയം പോരാടാന്‍ തയ്യാറാകാത്ത യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തിന് പോരാടാനോ മരിക്കുവാനോ സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചതിന് ശേഷം ആദ്യമായി വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ബൈഡന്‍.

അതേസമയം, താലിബാന്‍ അഫ്ഗാനിസ്ഥാനിലെ യുഎസ് സൈന്യത്തെ ആക്രമിക്കുകയോ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയോ ചെയ്താന്‍ തങ്ങള്‍ ശക്തമായി പ്രതിരോധിക്കുമെന്നും അത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. തന്റെ ഈ ഉത്തരവാദിത്വം അഞ്ചാമതൊരു പ്രസിഡന്റിന് കൈമാറില്ല. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷങ്ങളില്‍ അതിയായ ദുഃഖമുണ്ട്. എന്നാല്‍ അഫ്ഗാനിലെ യുദ്ധപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ തനിക്ക് ഖേദമില്ലെന്നും ബൈഡന്‍ വ്യക്തമാക്കി.

അഫ്ഗാനില്‍ യുഎസ് നയതന്ത്ര ഇടപെടലുകള്‍ തുടരും. എന്താണോ സാധ്യമായത് അതിലാണ് തങ്ങള്‍ ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. അഫ്ഗാന ജനതക്കുള്ള സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ സര്‍ക്കാറിന്റെ തകര്‍ച്ചയും താലിബാന്റെ മുന്നേറ്റവും പ്രതീക്ഷിച്ചതിലും വേഗത്തിലാണ് നടന്നതെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

Latest