Kerala
കാന്തല്ലൂരില്‍ രണ്ട് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തി
ഒരാളുടെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം

മറയൂര്‍ | കാന്തല്ലൂര്‍ കരിമ്പാറയില്‍ രണ്ടു യുവാക്കളെ മരിച്ചനിലയില്‍ കണ്ടെത്തി.പയസ് നഗര്‍ മരുതുംമൂട്ടില്‍ സരീഷ്(43) ,കരിമ്പാറ സ്വദേശി രമേശുമാണ്(24) മരിച്ചത്.സരീഷിനെ കുളത്തില്‍ മരിച്ച നിലയിലും രമേശിനെ മരത്തില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്.
ഇന്ന് രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.സരീഷിന്റെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കമുണ്ട്.മറയൂര്‍ ഇന്‍സ്പെക്ടര്‍ ടി.ആര്‍. ജിജുവിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)
---- facebook comment plugin here -----