Kerala
വയനാട്ടില്‍ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
ബത്തേരി സര്‍വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഇവര്‍.

സുല്‍ത്താന്‍ ബത്തേരി | വയനാട് നെന്മേനിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഗോവിന്ദമൂല ചിറയിലാണ് അപകടമുണ്ടായത്. ഇന്ന് ഉച്ചക്ക് ശേഷമാണ് കുട്ടികൾ കുളിക്കാനിറങ്ങിയത്.
ചീരാല്‍ സ്വദേശി അശ്വന്ത് കെ സി, കുപ്പാടി സ്വദേശി അശ്വിന്‍ കെ കെ എന്നിവരാണ് മരിച്ചത്. ബത്തേരി സര്‍വജന സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളാണ് ഇവര്‍. ഫയർ ഫോഴ്സും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയതിന് ശേഷമാണ് മൃതദേഹങ്ങൾ ലഭിച്ചത്.
---- facebook comment plugin here -----