National
ബെംഗളുരുവില്‍ ബിജെപി എംഎല്‍എയുടെ സ്റ്റിക്കര്‍ പതിച്ച വാഹനം ഇടിച്ച് രണ്ട്പേര്‍ മരിച്ചു
കാറില്‍ എംഎല്‍എ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
ബെംഗളുരു| ബെംഗളുരുവിലെ തിരക്കേറിയ റോഡില്‍ നിയന്ത്രണം വിട്ട എസ്യുവി ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് സംഭവം.കാറില്‍ ബിജെപി എംഎല്‍എ ഹര്‍ത്തലു ഹാലപ്പയുടെ സ്റ്റിക്കര്‍ പതിച്ചിട്ടുണ്ടെങ്കിലും കാറില്‍ എംഎല്‍എ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു.
എംല്‍എയുടെ മകള്‍ സുസ്മിത ഹാലപ്പയുടെ ഭര്‍തൃപിതാവ് രാമു സുരേഷിന്റെ സുഹൃത്തിന്റേതാണ് എസ്യുവി. കിംസ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന സുസ്മിത ഹാലപ്പയെ കൂട്ടിക്കൊണ്ടുപോകുന്നതിനിടെയാണ് എസ്യുവി നിയന്ത്രണം വിട്ട് കാറുകളില്‍ ഇടിച്ചത്.
---- facebook comment plugin here -----