oman
ഒമാനില്‍ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളികള്‍ മരിച്ചു
എറണാകുളം തമ്മനം വൈപ്പില സ്വദേശി വാഴപ്പിള്ളി വീട്ടിലെ ഫിറോസ് ബാബു വി എന്‍ (30), തൃശൂര്‍ കണ്ടശ്ശാങ്കടവ് കാരമുക്ക് പുറത്തൂര്‍ കിട്ടാന്‍ ഹൗസില്‍ ജോയ് തോമസിന്റെ മകന്‍ ലിജു ജോയ് (30) എന്നിവരാണ് മരിച്ചത്
മസ്‌കത്ത് | രാജ്യത്ത് വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. എറണാകുളം, തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. എറണാകുളം തമ്മനം വൈപ്പില സ്വദേശി വാഴപ്പിള്ളി വീട്ടിലെ ഫിറോസ് ബാബു വി എന്‍ (30), തൃശൂര്‍ കണ്ടശ്ശാങ്കടവ് കാരമുക്ക് പുറത്തൂര്‍ കിട്ടാന്‍ ഹൗസില്‍ ജോയ് തോമസിന്റെ മകന്‍ ലിജു ജോയ് (30) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അല്‍വുസ്ത ഗവര്‍ണറേറ്റിലെ ദുകത്തിനടുത്തുണ്ടായ അപകടത്തിലാണ് ഗാലയിലെ ഒമാന്‍ ഫിഷറീസില്‍ ജോലി ചെയ്തിരുന്ന ഫിറോസ് ബാബു മരിച്ചത്. ആര്‍ എസ് സി ഐ സി എഫ് പ്രവര്‍ത്തകനായിരുന്നു.
പിതാവ്: നൗഷാദ്. മാതാവ്: ശംല. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപേകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.
വ്യാഴാഴ്ച രാത്രി അല്‍ ഖൂദ് സായുധ സേനാ ആശുപത്രിക്ക് മുന്‍വശത്ത് വെച്ചുള്ള അപകടത്തിലാണ് ലിജു ജോയ് മരിച്ചത്. ഭാര്യ: നിഷ മാത്യു അക്കര (അല്‍ റഫ ആശുപത്രി). മാതാവ്: ലിസി ജോയ്.