Kerala
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈഴവ വിരോധിയെന്ന് വെള്ളാപ്പള്ളി നടേശന്‍
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കൊച്ചി | പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഈഴവ വിരോധിയെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സതീശന്‍ വര്‍ഗീയവാദികള്‍ക്ക് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അയാളെ ഉളമ്പാറയില്‍ ചികിത്സയ്ക്ക് അയക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. വി ഡി സതീശന്‍ മുസ്ലീം ലീഗിന്റെ നാവാണെന്നും യു ഡി എഫ് അധികാരത്തില്‍ എത്തിയാല്‍ ഭരിക്കാന്‍ പോകുന്നത് ലീഗായിരിക്കുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു.
എന്‍ എസ്‍ എസിനെയും എസ് എന്‍ ഡി പിയെയും തമ്മിലടിപ്പിച്ചത് യു ഡി എഫ് ആണെന്നും എന്നാല്‍ ഇനി എന്‍ എസ്‍ എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
വെള്ളാപ്പള്ളിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിച്ചുവെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ പറഞ്ഞിരുന്നു. ശബരിമലയിലെ ആഗോള അയ്യപ്പ സംഗമ സമയത്ത് വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി കാറില്‍ കയറ്റിയതിനെയും സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.





