National
യുവതലമുറ ബിജെപിയുടെ വികസന മോഡലില്‍ വിശ്വസിക്കുന്നു; ബംഗാളിലെ അനധികൃത കുടിയേറ്റക്കാരെ തൃണമൂല്‍ സര്‍ക്കാര്‍ സംരക്ഷിക്കുന്നു: മോദി
കേന്ദ്ര സഹായങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും മോദി
മാള്‍ഡ | രാജ്യത്തെ യുവതലമുറ ബിജെപിയുടെ വികസന മോഡലില്‍ വിശ്വസിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ തെളിവാണ് മുംബൈ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ വമ്പിച്ച വിജയമെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്നും ബിജെപി അധികാരത്തില്‍ വന്നാല്‍ മാത്രമേ ബംഗാളില്‍ വികസനം സാധ്യമാകൂ എന്നും മോദി പറഞ്ഞു
കേന്ദ്ര സഹായങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തടസ്സം നില്‍ക്കുകയാണെന്നും ജനങ്ങളുടെ പണം കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു.
ഈ സര്‍ക്കാര്‍ മാറേണ്ടതാണ്. ബംഗാളിലെ അനധികൃത കുടിയേറ്റക്കാരെ തൃണമൂല്‍ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ബിജെപി അധികാരത്തില്‍ വന്നാല്‍ ഇവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മോദി പറഞ്ഞു
പൗരത്വ ഭേദഗതി നിയമം വഴി അഭയാര്‍ത്ഥികള്‍ക്കും മറ്റ് പീഡിത വിഭാഗങ്ങള്‍ക്കും സംരക്ഷണം ലഭിക്കുമെന്നും ആരും ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
ാള്‍ഡയില്‍ ഇന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അദ്ദേഹം ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതിന് പുറമെ ഏകദേശം 3,250 കോടി രൂപയുടെ വികസന പദ്ധതികള്‍ക്ക് അദ്ദേഹം തുടക്കം കുറിക്കുകയും ചെയ്തു




